ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ഒരു തീവണ്ടിയുടെ ആത്മഗതം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു തീവണ്ടിയുടെ ആത്മഗതം

ഞാൻ തീവണ്ടി. 1879 ൽ ജനിച്ചു. എന്നെ പലരും ട്രെയിൻ എന്നാ വിളിക്കാറ്. ഈ മലയാളികൾ ഇങ്ങനെയാണ്. നല്ല മലയാളം പേരുണ്ടെങ്കിലും അവർക്കിഷ്ടം ഇംഗ്ലീഷ് പേരുകളോടാ....

എന്റെ അച്ഛൻ ആവിയന്ത്രമാണ്. 1804 ലിലാണ് അച്ഛന്റെ ജനനം. അച്ഛൻ പറഞ്ഞു തന്ന കഥകൾ കേട്ട് പ്രകൃതിരമണീയമായ സ്ഥലങ്ങളിലൂടെ ഒരുപാട് കാഴ്ചകൾ കണ്ട് ഓടാം എന്ന പ്രതീക്ഷയോടെയാണ് ഞാൻ എന്റെ ഓട്ടം തുടങ്ങിയത്. പക്ഷേ ഓടി തുടങ്ങിയപ്പോഴാണ് മനസ്സിലായത്, പ്രകൃതിയുടെ മനോഹാരിത എവിടെയോ മറഞ്ഞിട്ടുണ്ട്. അച്ഛൻ പറഞ്ഞ കഥകളിലെ മനുഷ്യർ, ഉള്ളത് പങ്കിട്ടും പരസ്പരം സഹകരിച്ചും പ്രകൃതിയെ സ്നേഹിച്ചും ജീവിച്ചിരുന്ന മനുഷ്യരായിരുന്നു. അച്ഛൻ പറഞ്ഞ പോലത്തെ മനുഷ്യരെ ഞാൻ എവിടെയും കണ്ടില്ല. പകരം, തന്റെ നേട്ടങ്ങൾക്കു വേണ്ടി പ്രകൃതിയെ കൊല്ലുന്നവരെയാണ് ഞാൻ കണ്ടത്. അച്ഛൻ പറഞ്ഞുതന്ന കഥകളിലെ നായകന്മാർ ആയിരുന്നു മനുഷ്യർ.ഇപ്പോൾ അവർ വില്ലൻ വേഷം കെട്ടി ആടുകയാണ്.പലർക്കും തൊട്ടടുത്ത വീട്ടിൽ ആരാണ് ഉള്ളതെന്ന് പോലും അറിയില്ല. പണത്തിനു പിന്നാലെയുള്ള ഓട്ടത്തിൽ അവൻ സ്നേഹിക്കാനും സഹകരിക്കാനും പ്രകൃതിയെ പരിഗണിക്കാനും മറന്നുപോയിരിക്കുന്നു.

1963 ൽ എനിക്കൊരു സുന്ദരിയായ മോൾ ജനിച്ചു. മെട്രോ എന്നാ അവളുടെ പേര്. പിച്ചവെച്ചു തുടങ്ങിയപ്പോൾ,പട്ടണങ്ങളിലൂടെ മാത്രമേ ഓടകയൊള്ളൂ എന്ന് അവൾ ശാഠ്യം പിടിച്ചു. കണ്ടുമുട്ടുമ്പോൾ അവൾ പട്ടണത്തിലെ വിശേഷങ്ങൾ പറയും."അമ്മ പറയാറുള്ള മരങ്ങളും പച്ചപ്പും ഒന്നും അവിടെ കാണാനേ കിട്ടുന്നില്ല... കൂറ്റൻ കെട്ടിടങ്ങളും ഒന്നിനും സമയമില്ലാതെ നെട്ടോട്ടമോടുന്ന കുറെ മനുഷ്യരും മാത്രമാണ് അവിടെ.എനിക്ക് പട്ടണത്തിലേക്ക് പോവേണ്ടായിരുന്നു...ഗ്രാമത്തിൽ അമ്മയുടെ കൂടെ ഓടിയാ മതിയായിരുന്നു...... " എന്ന് അവർ സങ്കടപ്പെടാറുണ്ട്.

മനുഷ്യർ ഇങ്ങനെ പ്രകൃതിയെ നശിപ്പിച്ചു തുടങ്ങിയപ്പോൾ, പ്രളയയമായും സുനാമിയയും വരൾച്ചയായും ഒക്കെ പ്രകൃതി പ്രതികരിച്ചു തുടങ്ങി.... അവർക്ക് അതൊന്നും ഒരു പാഠമേ ആയില്ല.... അവർ വീണ്ടും പ്രകൃതിയെ നശിപ്പിച്ചു കൊണ്ടേയിരുന്നു .....

ഞാൻഎപ്പോഴും ചിന്തിക്കാറുണ്ട്, ബുദ്ധിയും, സംസാരശേഷിയും, വിവേകവും എല്ലാമുള്ള മനുഷ്യൻ എന്തിനാണ് ഇങ്ങനെ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ?? പ്രകൃതി അമ്മയാണ്! ദേവിയാണ്!എന്നൊക്കെ അല്ലേ അവരുടെ മുൻതലമുറക്കാർ അവരെ പഠിപ്പിച്ചു വിട്ടത്??! എന്നിട്ടും......

എല്ലാവർക്കും വീട്ടിൽ കുറച്ചു വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു കൂടെ,, ഒരു കെട്ടിടം പണിയാൻ എത്ര കഷ്ടപ്പാടാ.....പക്ഷേ ഒരു തൈ നടാൻ നിമിഷങ്ങൾ മതി. നല്ലൊരു നാളെയെ സ്വപ്നം കണ്ടു കിടക്കുന്നു ..... ഏകാന്തമായി ഞാൻ ഈ റെയിൽപ്പാളത്തിൽ....

ഉമ്മു നവാൽ മുനീഫ
6 A ഡി എൻ ഒ യു പി എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ