ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

ലോക ജനത ഇന്ന് അദൃശ്യനായ ഒരു ഭീകരനെ നേരിടുകയാണ്. കോവിഡ്-19...ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും ഇതുവരെ ഒന്നര ലക്ഷത്തോളം പേരുടെ ജീവനെടുത്തു കഴിഞ്ഞു. സമ്പന്ന രാജ്യങ്ങൾ പോലും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പോയി. ചൈനയിലെ വുഹാനിൽ നിന്നു തുടങ്ങി ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും അതി വേഗം വ്യാപിച്ചു. യൂറോപ്പിലും തെക്കനമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ രോഗവളർച്ച അതിദ്രുതവേഗത്തിലായിരുന്നു. മരുന്നുകൾ കണ്ടെത്തിയിട്ടില്ലാത്തത് രോഗത്തിന്റെ വ്യാപന ശേഷി പതിൻ മടങ്ങ് വർധിപ്പിച്ചു. ഒട്ടു മിക്ക ആളുകളിലും ഈ രോഗം ജലദോഷമായോ, ചുമയായോ ,പനിയായോ മാത്രമാണ് കാണപ്പെടുക.എന്നാൽ പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലും ഇത് ഗുരുതരമാവാറുണ്ട്.ഇന്ത്യയിൽ , കേരളത്തിലാണ് കോവിഡ് ലക്ഷണങ്ങളോടെ ആദ്യം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സുശക്തമായ കേരളത്തിലെ ആരോഗ്യ സംവിധാനവും ജനങ്ങളുടെ ജാഗ്രതയോടെയുള്ള കരുതലും മൂലം ഈ മഹാമാരിയെ നിയന്ത്രിക്കാനായി. ആശങ്ക വേണ്ട ,കരുതൽ മതി ഈ രോഗത്തെ പ്രതിരോധിക്കാൻ. ചില ശുചിത്വ ശീലങ്ങൾ കേരളജനത കൈക്കൊള്ളണം. കൈകൾ രണ്ടും നല്ലതു പോലെ സോപ്പുകളിട്ട് കഴുകുക. ആവശ്യമെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കാം. മുഖത്ത് മാസ്ക് ധരിക്കുക. സാമൂഹ്യ അകലം പാലിക്കുക.പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആഹാരം കഴിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് നിയന്ത്രിക്കാനാകും എന്നു തന്നെയാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

റിയ തെസ്നി
9 E ഡി.എച്ച്.ഒ.എച്ച്.എസ്.എസ്.പൂക്കരത്തറ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം