ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ/അക്ഷരവൃക്ഷം/വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
വിഷു

മലയാളികൾ എന്നും ആഘോഷപൂർവ്വമാക്കുന്ന ഒന്നാണല്ലോ വിഷു. മലയാളികൾ ആഘോഷങ്ങൾ ഇല്ലാതെ ആഘോഷിച്ച ഒരു വിഷുക്കാലമായിരുന്നു ഈ വർഷത്തേത്. കണിവെള്ളരിക്കും കണിക്കൊന്നയും ഓട്ടുരുളിയിൽ ചെപ്പും,വാൽക്കണ്ണാടിയും, നാളികേരവും എല്ലാം ഭഗവാനു മുന്നിൽ അർപ്പിച്ചു നമ്മൾ ഭഗവാനെ ഒരുക്കി കണികാണുമായിരുന്നു. എന്നാൽ ഈ വർഷം ഇതിലൊന്നും നമുക്ക് സന്തോഷ പൂർവ്വം ആഘോഷിക്കാൻ പറ്റാത്ത ഒരവസ്ഥയാണുള്ളത്. കൊറോണ എന്ന മഹാമാരി നമ്മുടെ ലോകത്തെ പിടിച്ചുകുലുക്കുന്നു. നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളും നഷ്ടമായി. അനേകായിരങ്ങളുടെ ജീവനും നമുക്ക് നഷ്ടമായി. നമ്മുടെ എല്ലാ വിധ ആഘോഷങ്ങളും മാറ്റി വച്ച് ഈ മഹാമാരിയെ ചെറുത്തു നിൽക്കുന്നു. കണിവെള്ളരിയും കണിക്കൊന്നയും ഒന്നുമില്ലാതെ ഈ വിഷു എന്റെ വീടിനുള്ളിൽ തന്നെ ഞാൻ ആഘോഷിക്കുന്നു. മലയാളി മനസ്സുകൾക്കെന്നും മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു ഈ ഒരു വിഷുക്കാലം. ഈ മഹാമാരി എത്രയും പെട്ടെന്ന് ലോകത്തെ വിട്ട് അകലട്ടെ എന്ന് പ്രാർത്ഥിക്കാം

ശ്രീഭദ്ര എസ് നായ‍ർ
4 എ ഡി.വി.എൻ.എസ്സ്.എസ്സ്.എൽ .പി.എസ്സ് നെച്ചിപ്പുഴൂ‍ർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം