ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക് ഡൗൺ അനുഭവം

രണ്ടാം ക്ലാസുകാരിയായ എനിക്ക് എന്റെ സ്വന്തം അനുഭവം നിങ്ങളോടു പറയണം എന്നു തോന്നി. ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമാണ് ആനിവേഴ്സറി പുത്തൻ ഉടുപ്പും കാതിലോലകളുമായി സ്റ്റേജിലേക്ക് ആട്ടവും പാട്ടും കോലാഹലങ്ങളുമായി പോവേണ്ട മാർച്ച്‌ മാസം. പൊടുന്നനെ അമ്മ പറഞ്ഞു സ്കൂൾ അടപ്പാ.......... അതെന്താ? ഞാനും ചോദിച്ചു............ കൊറോണ, ലോക്ക് ഡൗൺ അങ്ങനെ പലതും അമ്മ പുലമ്പുന്നുണ്ടായിരുന്നു. എനിക്ക് ഒന്നും മനസ്സിലായില്ല. ഒന്നറിയാം ഇനി സ്കൂളില്ല. ഹായ് അമ്മ വീട്ടിൽ പോവാം, പരീക്ഷയും എഴുതേണ്ട. പൂരം കാണാം ചാന്ത് പൊട്ട് വള എല്ലാം വാങ്ങാം മുത്തശ്ശന്റെ കൂടെ എല്ലാം ചുറ്റിനടന്ന് കാണാം. അപ്പോളാണ് ലോക്ക് ഡൗൺ വന്നത്. അയ്യോ എന്റെ പിറന്നാൾ കേക്ക് വാങ്ങാൻ പറ്റില്ല. മിട്ടായി വാങ്ങാൻ പറ്റില്ല. ബേക്കറി ഇല്ല. ഇനി എന്തു ചെയ്യും. പിന്നെ ചക്ക കൊണ്ട് പായസം വച്ച് ലോക്ക് ഡൗൺ സമയത്തു എന്റെ ബർത്ത് ഡേ ആഘോഷിച്ചു. ഇനി എന്നാണാവോ സ്കൂളിലേക്ക്? അറിയില്ല.

അക്ഷര രാജേഷ്
4 ഡി. വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് നെച്ചിപ്പുഴൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ