ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ/അക്ഷരവൃക്ഷം/എന്റെ ലോക്ക്ഡൗൺ അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോക്ക്ഡൗൺ അനുഭവങ്ങൾ

എന്റെ പേര് അലോന ബിജു ഞാൻ ദേവീവിലാസം എൻ.എസ്.എസ്.എൽ.പി.സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർഥിനിയാണ്. ഒത്തിരി സന്തോഷത്തോടെ ഞങ്ങളുടെ സ്കൂൾ വാർഷികത്തിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് കോവിഡ്- 19 എന്ന മഹാമാരി ലോകം പടർന്നു പിടിച്ചത് .ആ സമയത്ത് നമ്മുടെ പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ആവശ്യപ്രകാരം നമ്മൾ വീടുകളിൽ തന്നെ ശുചിത്വത്തോടെ ഇരിക്കണമെന്ന തീരുമാനം വന്നു. അങ്ങനെ ഇന്ത്യ മുഴുവൻ ലോക് ഡൗൺ ആയി.അങ്ങനെ എന്റെ സ്കൂൾ ആനുവൽ ഡേയിൽ കളിക്കാനിരുന്ന ഡാൻസ് എനിക്ക് നഷ്ടമായി. എന്റെ അധ്യാപകരേയും കൂട്ടുകാരേയും ഞാൻ മിസ്സ് ചെയ്യുന്നു.

ഇത്തവണത്തെ ഈസ്റ്ററും വിഷുവും എന്റെ പപ്പയോടും, അമ്മയോടും, വല്യമ്മച്ചിയോടും ചേട്ടനോടും ഒപ്പം വീട്ടിൽ തന്നെ എങ്ങും യാത്രകൾ പോയില്ല. പിന്നെ ഈ ലോക് ഡൗൺ കൊണ്ട് ചില ഗുണങ്ങളും എനിക്കുണ്ടായി. എന്റെ അമ്മയോടൊപ്പം പല വീട്ടുജോലികളിൽ ഞാനും ചേർന്നു.പല ഭക്ഷണങ്ങളും ഞങ്ങൾ ഉണ്ടാക്കി.അതിൽ ഞാൻ 'പന 'കുറുക്കിയതും കഴിച്ചു.

ഇപ്പോൾ എന്റെ കൊച്ചു കേരളത്തെ ഓർത്ത് എനിക്ക് അഭിമാനം ഉണ്ട്.കോവിഡ്- 19 എന്ന മഹാവിപത്തിനെ പിടിച്ചു നിർത്താൻ സാധിച്ചതിൽ ലോകത്തിനു മുമ്പിൽ നമ്മൾ ഒന്നാമതാണ് അതിനു നമുക്ക് പ്രധാനമന്ത്രിയോടും, മുഖ്യമന്ത്രിയോടും, ആരോഗ്യ പ്രവർത്തകരോടും, പോലീസുകാരോടും പ്രത്യേകിച്ച് നമ്മുടെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറി നോടും എന്റെയും എന്റെ കുടുംബത്തിന്റെയും നന്ദി അറിയിക്കുന്നു.ഈ ലോക്ക് ഡൗൺ കഴിഞ്ഞാലും നമ്മൾ ഇപ്പോൾ ചെയ്യുന്ന പരിസര ശുചിത്വവും ശരീര ശുചിത്വവും തുടർന്നു കൊണ്ടേയിരിക്കുക.

അലോന ബിജു
3 എ ഡി.വി.എൻ.എസ്സ്.എസ്സ്.എൽ .പി.എസ്സ് നെച്ചിപ്പുഴൂ‍ർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം