ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ/അക്ഷരവൃക്ഷം/എന്റെ ഭൂമിക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഭൂമിക്കുവേണ്ടി

പ്രകൃതി അമ്മയാണ്. ആ അമ്മയുടെ മക്കളായ നാം ദിനംപ്രതി ഭൂമിയെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നു. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകത്തിന്റെയും ജീവഗണത്തിന്റെയും നാശത്തിന് കാരണമാകും. 1972 മുതൽ ജൂൺ 5 പ്രകൃതിസംരക്ഷണത്തിനു വേണ്ടി പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങി. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ശുദ്ധവായു, ജലം, പ്രകൃതിയുടെ മനോഹാരിത എന്നിവ അനുഭവിച്ചറിയാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.നാശത്തിന്റ വക്കിൽ നിൽക്കുന്ന നമ്മുടെ പ്രകൃതിയെ, വായു/മണ്ണ്/ജല മലിനീകരണത്തിൽ നിന്നും, വനനശീകരണം, പ്രകൃതി ദുരന്തങ്ങൾ, സാംക്രമിക രോഗങ്ങൾ എന്നിവയിൽ നിന്നെല്ലാം സംരക്ഷണം പുതുതലമുറ ഏറ്റവും പ്രാധാന്യം കൽപിക്കേണ്ട ഒന്നാണ്. പരിസ്ഥിതി സംരക്ഷണം പ്ലാസ്റ്റിക്, ഇലട്രോണിക് ഉപകരണങ്ങളുടെ അവശിഷ്ടങ്ങൾ അമിത രാസവള പ്രയോഗം എന്നിവ നമ്മുടെ മണ്ണിന്റ ഘടനയെ തന്നെ തകർക്കുകയും സൂഷ്മാണുക്കളെ നശിപ്പിക്കുകയും ചെയ്യും. അതിനാൽ പരിസ്ഥിതി നശീകരണം അല്ല സംരക്ഷണമാണ് ഏറ്റവും അത്യാവശ്യം പ്രകൃതിയെ ചൂഷണം ചെയ്യാതെ സംരക്ഷിച്ചുകൊണ്ട് വിഷമില്ലാത്ത ഭക്ഷ്യപദാർത്ഥങ്ങൾ ഉല്പാദിപ്പിച്ചും ശുദ്ധവായു ശ്വസിച്ചും ശുദ്ധജലം കുടിച്ചും കാലം തെറ്റാതെ വരുന്ന ഭൂമിയുടെ മനസ്സ് അറിയുന്ന കാലാവസ്ഥ ആസ്വദിച്ചും വളരാൻ പുതുതലമുറയ്ക്ക് അവസരം ലഭിക്കണം. പൂക്കളുടെ സുഗന്ധം നുകർന്നും അവയെ പരിപാലിക്കുവാനും എല്ലാ അവകാശമുള്ള വരാണ് എല്ലാ മനുഷ്യരും വളർന്നുവരുന്ന കുഞ്ഞുങ്ങളും. അവർക്കായി നാം ഭൂമിയെ നൽകുക.. പുതിയ ലോകം സൃഷ്ടിക്കട്ടെ...

നവിൻ വിനോദ്
3 എ ഡി.വി.എൻ.എസ്സ്.എൽ.പി.എസ്സ് നെച്ചിപ്പുഴൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം