ഠൗൺ യു. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/ദുരിതനാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ദുരിതനാളുകൾ

നമ്മൾ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവമാണ് പ്രളയവും നിപ്പയും കോറോണയും . നമ്മുടെ ജീവിതം ഒരു ശരീരം പോലെ ആണ്. അതിലെ ഓരോ കോശങ്ങളിലും ഓരോ അനുഭവങ്ങളാണ്. മനുഷ്യർക്ക് തിരിച്ചടികൾ നൽകാം എങ്കിൽ പ്രകൃതിക്ക് ആയിക്കൂടെ? നമ്മുടെ ശരീരത്തിൽ നിന്ന് ഒരു ഭാഗം മുറിഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന വേദനയാണ് പ്രകൃതിക്ക് ഒരു മരം മുറിക്കുമ്പോൾ. മനുഷ്യർക്ക് പാർക്കാൻ പ്രകൃതി തന്റെ ശരീരം നൽകിയത് മനുഷ്യർക്ക് കീറി മുറിക്കാനല്ല അവയും തന്റെ മക്കൾ ആണെന്ന വിശ്വാസത്തിലാണ്. നമ്മൾ തെറ്റ് ചെയ്യുമ്പോൾ അമ്മമാർ ശിക്ഷിക്കില്ലെ അതുപോലൊരു ശിക്ഷയാണ് പ്രളയവും. പോട്ടെ എന്ന് വിചാരിച്ച് ഇരുന്നപ്പോൾ വീണ്ടും ഉപദ്രവിച്ചു. അതായിരുന്ന് രണ്ടാമത്തെ പ്രളയവും ഉണ്ടാവാനുള്ള കാരണം. അടുത്ത മഹാ വ്യധിയാണ് നിപ്പ എന്ന വൈറസ്. പലരുടെയും ജീവൻ ആ വൈറസ് കൊണ്ടുപോയി. ഒന്നും നോക്കാതെ തന്റെ ജീവിതം ത്യജിച്ച അ മാലാഖയെയും ആരും മറക്കില്ല. പിന്നീടൊരു ചെറിയ ഇടവേള വന്നപ്പോൾ എല്ലാവരും രക്ഷപ്പെട്ടു എന്ന് കരുതി. എന്നാൽ ആ പ്രതീക്ഷ തെറ്റായിരുന്നു.തങ്ങളെ വീണ്ടും കൊല്ലാനായി ഒരു വ്യാധി ഒളിഞ്ഞിരിക്കുന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല. coronaകേട്ടാൽ രാജാവിന്റെ തലയെടുപ്പ്. ഇപ്പോഴും ലക്ഷക്കണക്കിന് ആളുകൾ ആണ് മരിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ ഏറിയ പങ്ക് ചൈനക്ക് ആണ്. പല മൃഗങ്ങളെ കൊന്ന് തിന്നാണ് ഇൗ വ്യാധി ഉണ്ടായത്. അതിനായി ലോക് ഡൗണിൽ എല്ലാവരും വീട്ടിൽ ഇരിപ്പാണ്. നമുക്ക് ഈ വ്യധിയെ ഒരുമിച്ച് തുരത്താം. ഇതിനുള്ള നല്ല മരുന്ന് നമ്മൾ മനുഷ്യരുടെ കയ്യിൽ ആണ്. മുന്നേറാം ചെയ്ത തെറ്റുകൾ തിരുത്താം, നല്ലൊരു ജോലി അല്ല വേണ്ടത് വലിയ പഠനം അല്ലാ വേണ്ടത്, നല്ലൊരു മനുഷ്യനെ ആണ് ഒരു ഗ്രാമത്തിന്, നാടിന്, രാജ്യത്തിന്, ലോകത്തിന് തന്നെ ആവശ്യം. നമുക്ക് ഒരുമിക്കാം.

നന്ദന
7 സി ഠൗൺ യൂ പി എസ്സ് . കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം