Schoolwiki സംരംഭത്തിൽ നിന്ന്
നാടിനു രക്ഷ
ചൈനയിൽ പുറപ്പെട്ട ഒരു വൈറസ് ആണ കൊറോണ ഇതിനെ കോവിഡ് 19എന്നും പേരുണ്ട് കൊറോണ വൈറസ് ഇതിനോടകംപതിനായിരക്കണക്കിനാളുകൾ മരിച്ചു കഴിഞ്ഞു എന്ന സത്യം ലോകത്തുള്ള ജനങ്ങളെ മുഴുവൻ ഭീതിയിൽ ആഴ്ത്തുന്നു ഏതാണ്ട് ഡിസംബർ ആദ്യവാരം മുതൽക്കേ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ഈ വൈറസിനെ പറ്റിയുള്ള വാർത്തകൾ ആണ്
നാം ഈ വൈറസിനെ ഗൗരവമായി കാണണം ഈ വൈറസ് നോട് എതിർത്തുനിൽക്കാൻ നാം ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന നിർദ്ദേശങ്ങൾ അനുസരിക്കേണ്ട കൃത്യമായ നിർദ്ദേശങ്ങൾ പാലിക്കണം നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യപ്രവർത്തകരും പോലീസുകാരും രാവും പകലുമില്ലാതെ അധ്വാനിക്കുന്നു ഇതിനോട് നാം സഹകരിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്
ജനുവരിയും ഫെബ്രുവരി യും കടന്നു പോയി ഇനി മാർച്ച് മാസം മാർച്ച് മാസം കൂടിയ നമ്മെ സംബന്ധിച്ചിടത്തോളം വാർഷിക പരീക്ഷയുടെ കാലയളവാണ് എന്നാൽ ഈ വൈറസ് മൂലം നമ്മുടെ വിദ്യാഭ്യാസ മന്ത്രി പുറപ്പെടുവിച്ച നിർദ്ദേശങ്ങളനുസരിച്ച് പരീക്ഷകൾ മാറ്റിവെച്ചു പിന്നീട് പിന്നീട് മാർച്ച് 24 മുതൽ പ്രധാനമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് lock down നിലവിൽ വന്നു ആ സമയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു അതുപോലെ കമ്പനികളും എല്ലാ വ്യവസായശാലകളും അടച്ചു കാരണ തന്നെ അനേകം സാമ്പത്തികമായും ശാരീരികമായും മാനസികമായും തളർന്നു
ഈ വൈറസിനെ ചെറുക്കാനായി മാസ്ക് ഉപയോഗവും സാനിറ്ററി ഉപയോഗവും നിലവിൽവന്നു ഇത് നാം കൃത്യമായി ചെയ്യണം ഇല്ലെങ്കിൽ സോപ്പ് ഉപയോഗിച്ചു കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം പുറത്തു പോയി വന്നതിനു ശേഷം കൈകൾ കഴുകണം പുറത്തിറങ്ങുമ്പോൾ നാം എപ്പോഴും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം സാമൂഹ്യ അകലം പാലിക്കുക എന്നതാണ് നാമെല്ലാവരും തന്നെ ന്യൂസ് പേപ്പറിലും ടിവിയിലും കണ്ടുകാണും ചില സന്മനസ്സുള്ള വ്യക്തികൾ എന്തെന്നാൽ ഒട്ടേറെ വ്യക്തികൾ ലക്ഷക്കണക്കിന് മാസ്കുകൾ ഭക്ഷണസാധനങ്ങൾ മറ്റുവിധത്തിലുള്ള സാധനങ്ങൾ ഗവൺമെന്റ് സാമ്പത്തിക സഹായങ്ങൾ ഇങ്ങനെ പലതും ചെയ്യുന്നു ഇവരെല്ലാം നാം മറന്നുപോകരുത് അനേകം നഴ്സുമാരും ഡോക്ടർമാരും അവരുടെ ജീവൻ തന്നെ ഈ കൊറോണ രോഗികൾക്ക് വേണ്ടി മാറ്റിവെച്ചു നമ്മുടെ കൊച്ചു കേരളം അനേകം നടപടികൾ എടുക്കുന്നുണ്ട് തൃശൂർപൂരം തന്നെ ഇല്ലാതാക്കി അത് എടുത്തു പറയുന്നു
വിദേശരാജ്യങ്ങളും പ്രധാനമന്ത്രിയും ഈ കൊച്ചു കേരളത്തെ അഭിനന്ദിക്കുന്നു കാരണം നമ്മുടെ കേരളത്തിൽ ഏറ്റവും മികച്ച രീതിയിലുള്ള ചികിത്സ ചെയ്യാൻ ഉള്ള സജ്ജീകരണങ്ങൾ ഉണ്ട് അതിനാൽ ഏറ്റവും പ്രധാനമായി അത്യാവശ്യങ്ങൾ അല്ലാതെ ഇറങ്ങാതിരിക്കുക അഥവാ ഇറങ്ങിയാൽ മാസ്ക് ധരിക്കുക സാനിറ്ററി ഉപയോഗിക്കുക സാമൂഹ്യ അകലം പാലിക്കുക ഇങ്ങനെയുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ അനുസരിച്ച് അതിജീവിക്കുക അതിനുള്ള കരുത്ത് നേടിയെടുക്കുക എല്ലാറ്റിനുമുപരി അതിജീവിക്കുവാൻ സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുക
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|