ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി/അക്ഷരവൃക്ഷം/ കോവിഡിനു മുന്നിൽ തളരാത്ത മനുഷ്യഹൃദയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിനു മുന്നിൽ തളരാത്ത മനുഷ്യഹൃദയങ്ങൾ

മഹാമാരിയായി പെയ്തിറങ്ങിയ കൊറോണ വൈറസ് ലോകത്താകെ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളെ പിടിച്ചു കുലുക്കുകയാണ് .ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യശക്തികൾ ആയിരുന്നു റോമൻ ശക്തി ദുർഗമമായ ഇറ്റലിയും ഇപ്പോഴത്തെ സാമ്രാജ്യത്വ ശക്തിയായ അമേരിക്കയും ബ്രിട്ടനിലും ദൈനംദിനം ആയിരങ്ങളാണ് മരിച്ചു വീഴുന്നത്. വൈദ്യശാസ്ത്രത്തിലെ മികവിലും ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ചയിലും അഹങ്കരിച്ചിരുന്ന ഇവർ കോവിഡിനു മുന്നിൽ പകച്ചു നിൽക്കുകയാണ് .രാപ്പകലില്ലാതെ ആശുപത്രികളിൽ എത്തി രോഗികളെ ആശ്വസിപ്പിക്കാനും മരുന്ന് എത്തിക്കാനും ചികിത്സ ഉറപ്പു വരുത്തുവാനും പ്രവർത്തിക്കുന്ന ആരോഗ്യ സന്നദ്ധപ്രവർത്തകരെ ഇതിനു മുമ്പ് കേരളത്തിലെ മലയാളികൾ കണ്ടിട്ടില്ല .എല്ലാ പ്രതിസന്ധികളെയും തരണം ചെയ്താണ് മഹാമാരിയെ പ്രതിരോധിച്ചു കാവൽമാലാഖമാരേ പോലെ നയിക്കുന്നത് ആരോഗ്യ പ്രവർത്തകരാണ്
 ദരിദ്ര കർഷകരും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന ഈ കൊച്ചുകേരളത്തിൽ മൂന്നരക്കോടി ജനങ്ങൾ ഐക്യപ്പെട്ട് മുന്നേറുന്ന കാഴ്ച ലോകത്തിനുതന്നെ മാതൃകയാണ് കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ നമ്മുടെ നാട്ടിലെ ചില ആളുകൾ അതിന്റെ ഗൗരവം കണക്കിലെടുക്കാതെ അനാവശ്യമായി പുറത്തിറങ്ങുകയാണ് ചൈനയിലെ ജനത്തിന് ഇങ്ങനെ പ്രതിരോധിക്കാൻ സമയം കിട്ടിയിരുന്നില്ല ആവശ്യമായ സമയം അവർ വേണ്ടത്ര പ്രയോജനപ്പെടുത്തി ഇല്ല പക്ഷേ നമുക്ക് ഇതിനെല്ലാം സമയവും മുന്നിൽ നിൽക്കുന്ന ഒരു സർക്കാരും ആരോഗ്യപ്രവർത്തകരും ഉണ്ട് ഇനി നമ്മുടെ സഹകരണ മനോഭാവവും കൂടി മതി ഈ മാരകമായ വൈറസ് പടർന്നുപിടിക്കുന്നു മുമ്പ് ഇല്ലാതാക്കണം ആരോഗ്യമേഖലയിൽ സന്നദ്ധ സംഘടനയും അനുശാസിക്കുന്ന എല്ലാത്തിനും നമ്മുടെ സഹകരണം വേണം
 രോഗ ഭീഷണിക്കു മുൻപിലും രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെയും പൊരിവെയിലിൽ പണിയെടുക്കുന്ന പോലീസുകാരുടെയും മാധ്യമപ്രവർത്തകരുടെയും നേരത്തെ ഭക്ഷണം കഴിക്കാൻ സാധനങ്ങൾ എത്തിക്കുന്ന ലോറിക്കാരുടെ യും ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ നമ്മൾ അറിയാത്തതും നമ്മളിൽ നിന്ന് ഒരിക്കലും ലഭിക്കാത്തതും അധ്വാനിക്കുന്ന ഒരുപാട് മനുഷ്യരുടെ യാഗപീഠത്തിന്മേൽ ആണ് നമ്മുടെ മതം ഇല്ലെങ്കിൽ പിന്നെ നമ്മൾ ഇല്ല
 ഏതുതരം രോഗികൾ ആയാലും അവരെ അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് എറിഞ്ഞു കൊടുക്കാൻ കഴിയില്ല എന്ന് മനുഷ്യത്വത്തിന് സമീപനമാണ്
 ഈ കാര്യത്തിൽ ഈ സമീപനം ലോകത്തിനു തന്നെ മാതൃകയാണ് മൂന്നരക്കോടി ജനങ്ങൾ ജീവിക്കുന്ന ഈ കൊച്ചു കേരളത്തിൽ ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് നാം സജ്ജരാക്കണം.
 

അർജുൻ എസ്
8A ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം