ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

200m ട്രാക്ക്, ബ്രോഡ്‌ജമ്പ് പിറ്റ് എന്നിവയോടെ നെടുമങ്ങാട് പ്രദേശത്തെ ഏറ്റവും മികച്ച കളിസ്ഥലങ്ങളിൽ ഒന്ൻ സ്കൂളിനുണ്ട്. ഫുട്ബോൾ മത്സരത്തിനും അനുയോജ്യമായ ഗ്രൌണ്ട് ആണ്. നിരവധി തവണ അഖിലകേരളാ ടെക്നിക്കൽ സ്കൂൾ കായികമേളക്ക് ആതിഥ്യം വഹിക്കുവാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. 2019 ലെ സർക്കാർ കമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സംസ്ഥാനമേളയും ഈ സ്ഥാപനത്തിലാണ് നടന്നത്.

സ്കൂൾതല മത്സരങ്ങൾ കഴിഞ്ഞാൽ നേരിട്ട് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാം എന്നുള്ളതാണ് ടെക്നിക്കൽ സ്കൂളുകളുടെ പ്രത്യേകത. സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് ഒന്ൻ, രണ്ട്, മൂന്ൻ സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന വിദ്യാർഥികൾക്ക് THSLC പരീക്ഷക്ക് ഗ്രേസ് മാർക്ക് ലഭിക്കും എന്നുള്ളതുകൊണ്ട് ചിട്ടയായ പരിശീലനം നൽകി പരമാവധി വിദ്യാർഥികൾക്ക് സംസ്ഥാനകായികമേളയിൽ സമ്മാനങ്ങൾ ഉറപ്പ് വരുത്തുന്നുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുവാൻ ഈ വിദ്യാലയത്തിന് കഴിയുന്നുണ്ട്.

കുട്ടികളുടെ കായികമികവ് പരിപോഷിപ്പിക്കുന്നതിനായി കായികോപകരണങ്ങളുടെ ഒരു വൻ ശേഖരം തന്നെ വിദ്യാലയത്തിലുണ്ട്. ഹൈജമ്പ് ബെഡ്, ഹർഡിൽസ്, വിവിധ ഏജ് ഗ്രൂപ്പുകൾക്കുള്ള ഷോട്ട്പുട്ട്, ഡിസ്ക്, ജാവലിൻ, ഹാമർ തുടങ്ങിയ കായികോപകരണങ്ങൾ കുട്ടികളുടെ പരിശീലനത്തിന് ഉപയോഗിക്കുന്നു. പരിശീലനം ലഭിച്ച അദ്ധ്യാപകരാണ് മേൽനോട്ടം വഹിക്കുന്നത്.

8 ലക്ഷം രൂപ മുടക്കി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻറെ സ്ട്രെങ്ങ്തനിംഗ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്ന സ്കീമിലൂടെ പണികഴിപ്പിച്ച മൾട്ടിജിം ഉൾപ്പെടെയുള്ള ഒരു ഫിസിക്കൽ എഡ്യൂക്കേഷൻ ലാബ്‌ ആണ് ഈ വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകത.

വെൽഡിംഗ് വിഭാഗം അദ്ധ്യാപകനായ സുനിൽ.എസ് ൻറെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ശരത്ബാബു.എസ്, ശിവദാസൻ.കെ എന്നീ അദ്ധ്യാപകർ സഹായിക്കുന്നു.