ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
2022 - 23 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ
2022 ജൂലായിൽ നടന്ന പ്രവർത്തനങ്ങൾ
ടി എച്ച് എൽ സി 2022 ബാച്ചിന് അനുമോദനവും പാചകപ്പുര ഉദ്ഘാടനവും
ടി എച്ച് എൽ സി 2022 കോഴിക്കോട് ടെക്നിക്കൽ ഹൈസ്കൂളിൽ നിന്നും മികച്ച വിജയം നേടിയ ബാച്ചിനെ അനുമോദിക്കലും പുതിയ പാചകപ്പുര ഉൽഘാടനവും 20 - 07 - 2022 പോളിടെക്നിക്ക് ഓഡിറ്റോറിയത്തിൽ നടന്നു.
![](/images/thumb/8/82/17501_Kitchen_block_New_2.jpeg/290px-17501_Kitchen_block_New_2.jpeg)
![](/images/thumb/0/04/17501_THSLC_Best_PERFORMWES_1.jpeg/736px-17501_THSLC_Best_PERFORMWES_1.jpeg)
![](/images/thumb/0/00/17501_Kitchen_block_New_1.jpeg/300px-17501_Kitchen_block_New_1.jpeg)
പാചകപ്പുരയുടെയും അനുമോദന ചടങ്ങിൻറേയും ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീ. സി. പി മുസാഫർ അഹമ്മദ് നിർവ്വഹിച്ചു. ചടങ്ങിൽ ടെക്നിക്കൽ എഡ്യൂക്കേഷൻ ജോയിൻറ് ഡയറക്ടർ ശ്രീ. രമേഷ്. കെ എം മുഖ്യാതിഥി ആയിരുന്നു. വാർഡ് കൗൺസിലർ ശ്രീമതി. സത്യഭാമ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ സൂപ്രണ്ട് ശ്രീമതി. പത്മ. എൻ സ്വാഗതം പറഞ്ഞു. പി ടി എ വൈസ് പ്രസിഡങണ്ട് ശ്രീ. പ്രസാദ്. കെ , എഞ്ചിനീയറിങ് ഇൻസ്ട്രക്ടർ ശ്രി. മഹേഷ് കുമാർ. ടി, ഫോർമാൻ ശ്രീ. അശോകൻ. എം. കെ,, എച്ച് എസ് എ ശ്രീമതി. സ്മിത, ഡ്രാഫ്റ്റ്മാൻ ശ്രീ. ജയൻ. കെ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ശ്രീ. രാജേഷ് വെങ്ങാരൻ നന്ദി രേഖപ്പെടുത്തി.
![](/images/thumb/7/78/17501_THSLC_Best_PERFORMWES_5.jpeg.jpeg/300px-17501_THSLC_Best_PERFORMWES_5.jpeg.jpeg)
ചടങ്ങുകൾ നല്ല നിലയിൽ നടത്തുന്നതിന് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിലെ വിദ്യാർത്ഥികളും സ്റ്റുഡൻറ്സ് പോലീസ് കേഡറ്റുകളും സജീവമായി പ്രവർത്തിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അതിഥികൾ ചേർന്ന് ഉപഹാരങ്ങൾ നൽകി. പാചകപ്പുരയുടെ ഉദ്ഘാടനം പ്രമാണിച്ച് സ്കൂളിൽ,ഒരുക്കിയ പായസം ചടങ്ങുകളെ കൂടുതൽ മധുരതരമാക്കി
ചാന്ദ്രദിനാചരണം. ജൂലായ് 21
![](/images/thumb/5/5a/17501_Lunar_day_2022_2.jpeg/300px-17501_Lunar_day_2022_2.jpeg)
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് വേണ്ട' സ്കൂളിൽ വിവിധ പരിപാടിടൾ നടത്തി. ബഹിരാകാശ സംബന്ധിയായ വിവിധ മോഡലുകളുടെ നിർമ്മാണം, ചിത്ര രചന, പോസ്റ്റർ രചന, മാഗസിൻ നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തികൾ സ്കൂളിൽ പ്രദർശിപ്പിക്കുകയുണ്ടായി.
![](/images/thumb/0/03/17501_Lunar_day_2022_1.jpeg/300px-17501_Lunar_day_2022_1.jpeg)
![](/images/thumb/1/18/17501_Lunar_day_2022_4.jpeg/300px-17501_Lunar_day_2022_4.jpeg)
![](/images/thumb/6/64/17501_Lunar_day_quiz_2022_5.jpeg/300px-17501_Lunar_day_quiz_2022_5.jpeg)
ദിനാചരണത്തിൻറെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ
ആദിത്യ ഇ പി 8 ബി, ഒന്നാം സ്ഥാനവും
വൈഷ്ണവ് എം പി 9 എ രണ്ടാം സ്ഥാനവും
സഞ്ജയ് മരക്കാത്ത് 9 എ മൂന്നാം സ്ഥാനവും കരസ്ഥമാ
പി ടി എ ജനറൽബോഡി യോഗം
![](/images/thumb/7/73/17501_PTA_MEET_2022_2.jpeg/300px-17501_PTA_MEET_2022_2.jpeg)
2022 ജൂൺ ൽ നടന്ന പ്രവർത്തനങ്ങൾ
2022 -23 ലെ പ്രവേശനോത്സവം ജൂൺ 1ന് നടന്നു.
![](/images/thumb/e/ea/17501_praveshan3.jpeg/300px-17501_praveshan3.jpeg)
![](/images/thumb/e/e9/17501_praveshan_6.jpeg/300px-17501_praveshan_6.jpeg)
ഗവൺമെൻറ് ടി എച്ച് എസ് ,കോഴിക്കോട് 2022 സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നല്ല നിലയൽ സംഘടിപ്പിച്ചു. പ്രവേശനോത്സവ ഉൽഘാടന സമ്മേളനം പോളിടെക്നിക ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും തിങ്ങിനിറഞ്ഞ സദസ്സിൽ കോഴിക്കോട് കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീ. സത്യഭാമ നിർവ്വഹിച്ചു. ഗവൺമെൻറ് പോളിടെക്നിക് പ്രിൻസിപ്പൽ ശ്രീ. സുരേഷ് കുമാർ ജെ എസ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ എഞ്ചിനീയറിം ഇൻസ്ട്രക്ടർ ശ്രി. മഹേഷ് കുമാർ ടി വർക്ക്ഷോപ്പ് ഫോർമാൻ ശ്രീ. അശോകൻ എൻ കെ അധ്യാപകരായ ശ്രീ. ജയൻ കെ, ശ്രീമതി. സ്മിത പി, ശ്രീ. സജിത് സി, ശ്രീമതി. പ്രസീത ഇ വി, പി ടി എ ജോയിൻറ് സെക്രട്ടറി. ശ്രീ. ഗിരീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ സൂപ്രണ്ട് ശ്രീമതി, പത്മ എൻ സ്വാഗതവും സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ശ്രീ. പ്രജിഷ് നന്ദിയു പറഞ്ഞു. പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഉൽഘാടന സെക്ഷന് ശേഷം സ്റ്റുഡൻറ് പോലീഷ് കാഡറ്റിനെ കുറിച്ച് എസ് പി സി അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീമതി. നിഷ എൽ വിശദീകരണം നൽകി.
![](/images/thumb/9/93/17501_praveshan_5.jpeg/300px-17501_praveshan_5.jpeg)
![](/images/thumb/9/9f/17501_praveshan_1.jpeg/300px-17501_praveshan_1.jpeg)
ഉൽഘാടനത്തിന് ശേഷം എസ് പി സി കാഡറ്റുകളുടെ അകമ്പടിയോടെ സൂപ്രണ്ടിൻറേയും പി ടി എ പ്രതിനിധികളുടേയും അദ്ധ്യാപകരുടേയും നേതൃത്തത്തിൽ ഘോഷയാത്രയായി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആനയിച്ചു. രക്ഷിതാക്കളും വിദ്യാർത്തികളെ അനുഗമിച്ചു. പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ച പുതിയ രണ്ട് ക്ലാസ്സ് റൂമുകളിൽ വെച്ച് വിദ്യാർത്ഥികൾക്ക് പ്രാധമികമായ നിർദ്ദേശങ്ങൾ നൽകി.
![](/images/thumb/1/18/17501_praveshan_4.jpeg/300px-17501_praveshan_4.jpeg)
![](/images/thumb/f/f4/17501_praveshan_2.jpeg/300px-17501_praveshan_2.jpeg)
പുതിയ അദ്ധ്യായന വർഷത്തിന് മുന്നോടിയായി സ്കൂളും പരിസരവും രണ്ട് ദിവസങ്ങളിലായി അധ്യാപകും പി ടി എ യും എസ് പി സി യും ചേർന്ന് ശുചീകരണം നടത്തിയിരുന്നു. പ്രവേശനോത്സവം ചടങ്ങിന് വേണ്ടി ഓഡിറ്റോറിയവും സ്കൂളും ക്ലാസ്സ് റൂമൂകളും അലങ്കരിച്ചു. പ്രവേശനോത്സവ ദിവസം തന്നെ സ്ങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ . രമേഷ് കെ എം സ്കൂൾ സന്ദർശിക്കുകയുണ്ടായി.
ലോക പരിസ്ഥിതി ദിനം ( World Environment Day ) June. 5
![](/images/thumb/7/72/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_-_2022_b.jpeg/300px-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_-_2022_b.jpeg)
![](/images/thumb/7/7c/17501_spc_22-23_a.jpeg/300px-17501_spc_22-23_a.jpeg)
ഈ വർഷത്തെ പരിസ്ഥിതിദിനം മികച്ച രീതിയിൽ തന്നെ സംഘടിപ്പിക്കപ്പെട്ടു. ജൂൺ 5 ഞായറാഴ്ച ആയതിനാൽ ദിനാചരണ വാട്സാപ്പ് ഗ്രൂപ്പ് വഴി വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിനത്തിൻറെ ഭാഗമായ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. വാട്സാപ്പ് ഗ്രൂപ്പ് നിർദ്ദശ പ്രകാരം വൃക്ഷത്തൈ നടൽ ചലഞ്ചിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. 64 വിദ്യാർത്ഥികൾ വീട്ടുവളപ്പിൽ വൃക്ഷത്തൈ നട്ട് ഫോട്ടോകളും വീഡിയോകളും ഗ്രൂപ്പിൽ പങ്കുവെയ്ക്കുകയുണ്ടായി. ഇരുപത്തി അഞ്ചോളം പേർ ചിത്രരചനയും പോസ്റ്റർ രചനയും നടത്തി. രണ്ട് വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ ഗാനാലാപനവും രണ്ട് പേർ പരിസ്ഥിതിദിന പ്രസംഗവും നടത്തി. പരിസ്ഥിതി ദിന പരിപാടികൾ ഉൾക്കൊള്ളിച്ച രണ്ട് വീഡിയോകൾ സ്കൂളിൻറെ യൂടുബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.
ജൂൺഠ 6 ന് സ്കൂളിൽ SPC കാഡറ്റുകൾ വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണത്തിൻറെ ഭാഗമായി.
![](/images/thumb/1/12/17501_food_safety_day_a.jpeg/300px-17501_food_safety_day_a.jpeg)
ജൂൺ 8 ഭക്ഷ്യ സുരക്ഷാദിനം
![](/images/thumb/0/0c/17501_food_safety_day_b.jpeg/300px-17501_food_safety_day_b.jpeg)
പരിസ്ഥിതി ദിനം, ഭക്ഷ്യ സുരക്ഷ ദിനം എന്നിവയോട് അനുബന്ധിച്ചു നടന്ന സ്കൂൾ തല ത്തിൽ ക്വിസ് മത്സരം നടത്തി. മത്സരത്തിൽ ഒന്നാം സ്ഥാനം
ദർശിൻ എം 9A യും രണ്ടാം സ്ഥാനം അഭിനന്ദ് V 9 ബി യും കരസ്ഥമാക്കി
ജൂൺ 15 - ലോക വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം 2022
![](/images/thumb/2/29/17501_Vayojan_dinamdinam.jpg/300px-17501_Vayojan_dinamdinam.jpg)
ദിനാചരണത്തിൻറെ ഭാഗമായി വയോജനങ്ങളെ സംരക്ഷിക്കുമെന്നും വയോജനങ്ങൾക്കെതിരെയുള്ള ചൂഷണത്തിനെതിരെ നിലകൊള്ളുമെന്നു സ്കൂൾ ഒന്നടങ്കം പ്രതിജ്ഞയെടുത്തു.
ജൂൺ 15 THSLC 2021- 22 ഫലപ്രഖ്യാപനം
2021- 22 അദ്ധ്യായന വർഷത്തിലെ THSLC പരീക്ഷയിൽ Technical High School , Kozhikode 100 % വിജയത്തോടെ മികച്ച പ്രകടനം കാഴ്ചവെച്ചു. 104 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 4 പേർ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ചപ്പോൾ 11 പേർക്കാണ് ഒരു വിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടമായത്.
![](/images/thumb/0/06/17501_thslc_22.jpeg/300px-17501_thslc_22.jpeg)
റിസൾട്ടിൻറെ ആകെത്തുക പരിശോധിച്ചാൽ
ആകെ പരീക്ഷ എഴുതിയത്. 104 പേർ
വിജയികൾ 104
ഫുൾ എ പ്ലസ് 4
10 A+ 11
9 A+ 15
8 A+ 16
7 A+ 13
6 A + 12
6 A + ഉം അതിൽ കൂടുതലും വാങ്ങിയവർ 71 പേരാണ്.
വായനാദിനം - ജൂൺ 19
![](/images/thumb/d/de/17501_reading_day_3.jpeg/300px-17501_reading_day_3.jpeg)
ജൂൺ 19 ഞായറാഴ്ച ആയതിനാൽ വാട്സാപ്പ് ദിനാചരണ ഗ്രൂപ്പ് വഴി സംഘടപ്പിച്ച ദിനാചരണത്തിൽ ചിത്ര രചന, പോസ്റ്റർ രചന, പ്രസംഗം തുടങ്ങി വ്യത്യസ്ഥമായ പരിപാടികളിൽ 30 ൽ പരം പേർ പങ്കാളികളായി. തൊട്ടടുത്ത ദിവസങ്ങളിലായ എല്ലാ ക്ലാസ്സുകളിലും വായനാദിന പ്രതിജ്ഞ ചൊല്ലിച്ചു. സ്കൂളിൽ നടന്ന വായനാവാര പരിപാടികൾക്ക് മലയാളം ടീച്ചർ മുൻകൈയ്യെടുത്തു.
വായനാവാര ക്വിസ് മത്സരം
23/06/2022
വായനാവാര ക്വിസ് മത്സരത്തിൻറെ ആദ്യ റൗണ്ട് മത്സരം രാവിലെ ക്ലാസുകളിൽ നടന്നു. ഉച്ചക്ക് ശേഷം ലൈബ്രറി ഹാളിൽ നടത്തിയ ഫൈനൽ റൗണ്ട് മത്സരത്തിൽ.
ഒന്നാം സ്ഥാനം - ആദിത്യ ഇ പി 8B
![](/images/thumb/3/34/17501_reading_day.jpeg/300px-17501_reading_day.jpeg)
![](/images/thumb/a/ae/17501_reading_day_2.jpeg/300px-17501_reading_day_2.jpeg)
രണ്ടാം സ്ഥാനം - സാരംഗ് എസ് 9B
മുന്നാം സ്ഥാനം - അരുൺ എ 10B
എന്നിവർ കരസ്ഥമാക്കി.
മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് മഹേഷ് സാറും ജയൻ സാറും പുസ്തകം സമ്മാനമായി നൽകി.
ജൂൺ 26 ലോക ലഹരി വിരുദ്ധദിനം.
![](/images/thumb/c/c7/17501_anti_drug_day_2.jpeg/300px-17501_anti_drug_day_2.jpeg)
![](/images/thumb/9/9f/17501_anti_drug_day_1.jpeg/300px-17501_anti_drug_day_1.jpeg)
ലഹരി വിരുദ്ധ ദിനവും അവധി ദിവസം ആയതിനാൽ ദിനാചരണ ഗ്രൂപ്പിൽ പ്രത്യേകം നിർദ്ദേശങ്ങൾ കൊടുക്കാതെ തന്നെ വിദ്യാർത്ഥികൾ ചിത്രരചനയും പോസ്റ്റർ രചനയും നടത്തി ഫോട്ടോകൾ പോസ്റ്റ് ചെയ്തു. 25 ൽ പരം വിദ്യാർത്ഥികൾ പങ്കാളികളായി.
സ്കൂളിൽ നടന്ന മറ്റ് പ്രവർത്തനങ്ങൾ.
SPC യിലേക്ക് 8 ാം ക്ലാസ്സ് വിദ്യാർത്ഥികളുടെ സെലക്ഷൻ 18/06/2022 നടന്നു.
ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിലേക്കുള്ള അഭിരുചി പരീക്ഷ 02 / 07 / 2022 ന് നടന്നു. 45 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.