സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


1961ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

സാങ്കേതിക വിദ്യാഭ്യാസ വകുുപ്പിന്റെ കീഴിൽ 1961ൽ കോഴിക്കോട് പോളിടെക്നിക്ക് മേധാവിയുടെ കിഴിൽ സ്ഥാപിതമായി. 8-ാം തരത്തിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 100 കുട്ടികളെ പ്രവേശിപ്പിക്കുന്നു.കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളായി തിരിച്ച് വിവിധ എഞ്ചിനീയറിംഗ് ശാഖകളിൽ പരിശീലനം നല്കുന്നു. ഇംഗ്ലീഷാണ് പഠന മാധ്യമം. കഴിഞ്ഞ കുറേ വർ‍ഷമായി 100% വിജയം ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ കൈവരിക്കാനാ‍യിട്ടുണ്ട്. സംസ്ഥാന ടെക്നിക്കൽ കലോത്സവങ്ങളിലും, സംസ്ഥാന ടെക്നിക്കൽ കായിക മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരീച്ചിട്ടുണ്ട്. വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം, ഇംഗ്ളീഷ്, ഗണിതം, സയൻസ്, സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു.

കോഴിക്കോട് നഗരത്തിന്റെ വെസ്ററ്ഹിൽ ഭാഗത്ത് സ്ഥിത്ചെയ്യുന്ന സ്ഥാപനത്തിൽ‍ 6 ഹൈസ്ക്കുൂൾ അധ്യാപകരും 40 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്.സൂപ്രണ്ട്. ശ്രീ. ദാമോദരൻ എൻ ആണ് സ്ഥാപന മേധാവി. സ്ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഹൈടെക്ക് സ്കുൂളായി മാറ്റുന്ന പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

 
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ