ടി ഡി എച്ച് എസ് എസ്, തുറവൂർ/അക്ഷരവൃക്ഷം/കുട്ടികൾക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികൾക്കായ്


ശുചീകരിക്കേണം നമ്മൾ ശുചീകരിക്കേണം
നമ്മുടെ നാടും നമ്മുടെ വീടും നമ്മുടെ പരിസരവും
അതിനായ് ആദ്യം ശുചിത്വ ശീലം
നമ്മുടെ ജീവിതമാക്കീടാം
ശുചിത്വം നമ്മുടെ ശീലമാക്കി രോഗങ്ങളെ ചെറുത്തീടാം
നമ്മുടെ വീട്ടിലെ മാലിന്യം പൊതുസ്ഥലത്തേയ്ക്കെറിയാതെ
നമുക്കുതന്നെ സംസ്കരിക്കാം
ശുചിത്വം ശീലമാക്കീടാം
വിദ്യാലയവും പൊതുസ്ഥലങ്ങളും ശുചിത്വമാക്കാൻ മറക്കല്ലോ
നമ്മുടെ ജീവിതം പടുത്തുയർത്താൻ നമ്മൾ തന്നെ തുനിയോണം
നമ്മൾ പോകും വീഥികളെല്ലാം വൃത്തിയാക്കി സൂക്ഷിക്കാം
പ്ലാസ്റ്റിക്ക് എന്ന ഭീകരനെ നമ്മിൽ നിന്നും ഓടിക്കാം
പഴമയെ സ്നേഹിച്ചെന്നെന്നും ജൈവമക്കൾ ആയിടാം
ആഹാരത്തിൻ മ്ന്പും പിന്പും കൈകൾ നന്നായ് കഴുകേണം
പോഷകമേറും ആഹാരങ്ങൾ മടികൂടാതെ കഴിക്കേണം
ദിവസംമുഴുവൻ തവണകളായി വെള്ളം നന്നായ് കുടിക്കേണം
നമ്മൾ തന്നെ മാതൃകയായി ലോകം മുഴുവൻ തെളിയേണം
നല്ല മാതൃകകാട്ടി എന്നും ശുചിത്വ കേരളം വളർത്തീടാം

 

വർണ്ണ ജോസഫ്
10 ബി ടി ഡി എച്ഛ് എസ്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത