ടി ഡി എച്ച് എസ് എസ്, തുറവൂർ/അക്ഷരവൃക്ഷം/ഒരു ലോക്ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ഡൗൺ കാലം
      മാർച്ച് 22 ഞായറാഴ്ച ജനതാ കർഫ്യു ആചരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.എന്താണ് ജനതാ കർഫ്യു എന്നെനിക്കു മനസ്സിലായില്ല. പത്രം എടുത്തു വായിച്ചു.അച്ഛനോടും ചോദിച്ചറിഞ്ഞു.രാജ്യത്തെ ഒരാളും അന്നെ ദിവസം പകലന്തിയോളം പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കണം. ഇതുകൊണ്ടെന്താണ് പ്രയോജനം? കോവിഡ് 19 എന്ന ഉപദ്രവകാരിയായ വൈറസ് ഏതാണ്ട് 14 മണിക്കൂറോളംഅന്തരീക്ഷത്തിൽ പിടിച്ചൂനിൽക്കാനാവും. അതിനു പിടിച്ചുനിൽക്കാൻ ഒരു ശരീരം അതിനുള്ളിൽ ലഭിച്ചില്ലെങ്കിൽ അതു നിർജ്ജീവമാകുകയും അതുവഴി അതിൻെറ വ്യാപനം തടയുകയും ചെയ്യും.എത്ര ഫലപ്രദമായ പ്രതിരോധം. എനിക്ക് എൻെറ പ്രധാനമന്ത്രിയോട് ഇഷ്ടം തോന്നി.
                                                     മാർച്ച് 24 പ്രധാനമന്തി രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യപിച്ചു. 21 ദിവസത്തേയ്ക്ക്. ഏപ്രിൽ 14 വരെ നീണ്ട ആ യത്നത്തിൽ പിറ്റേന്നുമുതൽ പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് അനാവശ്യമായി കറങ്ങിനടക്കുന്നവരാണ്.
                                                      എന്നെ ഈ കാലത്ത് ഏറ്റവും അധികംസ്വാധീനിച്ചത് രാപ്പകലില്ലാതെ സ്വന്തം ആരോഗ്യവും സുരക്ഷിതത്വവും ചിന്തിക്കാതെ കുടുംബാങ്കങ്ങളെ നോക്കാതെ പൊതുജനസംരക്ഷണാർത്ഥംജോലിചെയ്യുന്ന നമ്മുടെ ആരോഗ്യമേഘലാ പ്രവർത്തകരും പോലീസ് ഫയർഫോഴ്സ് തുടങ്ങിയവരാണ്.
                                                   ജാതിമതവൈരുധ്യങ്ങളില്ലാതെ ആഘോ‍ഷങ്ങളില്ലാതെ മനുഷ്യൻ ഒന്നാണെന്നും ഏതു ദുരിതകയത്തിൽനിന്നും കരകയറാനും മനുഷ്യൻ ഒന്നിച്ചു നിന്നാൽ മതിയെന്നും നമ്മെ ഓർമ്മിപ്പിച്ചു.
സഞ്ജീവനീ ബി സന്തോഷ്
10 ബി ടി ഡി എച്ച് എസ്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം