ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം/അക്ഷരവൃക്ഷം/ഓർമപ്പെടുത്തൽ മനുഷ്യനോട്

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമപ്പെടുത്തൽ മനുഷ്യനോട്

 
ഓർമ്മപ്പെടുത്തൽ ...മനുഷ്യനോട്
ജീവൻ ഗുണിച്ചു ഹരിച്ചു കളിച്ചതിൽ,
എന്നോ ഒരുത്തരമായ് മാറി മാനവൻ.
ഏതോ നിഗൂഢത കാലം കടഞ്ഞതിൽ,
പീയൂഷമായി മുളപൊട്ടി ജീവീതം.
ഈ ലോകസത്ത തൻ സൗന്ദര്യമാധുരി-
യാദ്യം നുണഞ്ഞു പഠിച്ചു നമ്മൾ.
ഒട്ടേറെ വേഷങ്ങളൊട്ടേറെ ഭാവങ്ങ-
ളൊട്ടേറെ ജീവിതം കണ്ടു നമ്മൾ.
ഒട്ടേറെ യാത്രകളൊട്ടേറെ കാഴ്ചക-
ളൊട്ടേറെ എന്തോ പഠിച്ചു നമ്മൾ.
 നാം തന്നെ ലോകമെന്നോതി നാം-
മണ്ണിനെ വേലിയായ്തീർത്തു,പിരിഞ്ഞു നിന്നു.
പിന്നെയറിവുകൾ എന്തിനോ വേണ്ടി നാം
മറവിയുടെ പുറകിലൊളിച്ചു വച്ചു...
ഇല്ലയീ കുഞ്ഞൻ കൊറോണയ്ക്കു നമ്മളെ
മൊത്തമായ് തിന്നാൻ കരുത്തു പോര.
എങ്കിലുമെത്രനാൾ വേരോടെയറ്റാതെ
ഈ ഭൂമിവാണു നാം പുഞ്ചിരിക്കും.
മേൽക്കുമേൽ പണ്ടു നാം മേലോട്ടു വർഷിച്ച
ബാണങ്ങളൊന്നായ് പതിച്ചിടുമ്പോൾ.
ശൂന്യമാമന്യഗ്രഹങ്ങളിൽ നട്ടു നാം
ശാന്തി സൃഷ്ടിക്കുമോ,അറ്റു പോമോ.
ഇവിടെയിനിയെത്ര നാൾ ജീവശ്വാസത്തിന്റെ-
യീണം മുഴങ്ങിയൊഴുകി നീങ്ങും.
ഉത്തരം'നീ'തന്നെ ആരെന്നറിഞ്ഞു നീ
മാറിടൂ മന്നവാ വൈകാതെ.
അല്ലെങ്കിലാരോ കുറിക്കുന്ന പോയകാലത്തിന്റെ-
യോർമ്മയിൽ ബാക്കിയാകും.


ഗോകുൽ വിനായക് സി ആർ
10 ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത