ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*മാനുഷിക പരിഗണന *

Schoolwiki സംരംഭത്തിൽ നിന്ന്
മാനുഷിക പരിഗണന

രോഗം പൂർണമായി മാറി ഇന്ന് വേണു വീട്ടിലേക്ക് മടങ്ങുകയാണ്. ആശുപത്രിയിലെ ജീവനക്കാരോടും മാലാഖവരോടും ഡോക്ടറോടും യാത്ര പറഞ്ഞ് വളരെ സന്തോഷവാനായി തിരിച്ചെത്തിയ വേണുവിനെ വീട്ടുകാരും സന്തോഷത്തോടെ സ്വീകരിച്ചു. എന്നാൽ പീന്നിട് വേണുവിനെ കാത്തിരുന്നത് അത്ര സുഖമുള്ള അനുഭവങ്ങൾ ആയിരുന്നില്ല. നാട്ടുകാർക്ക് വേണുവിനോടും വീട്ടുകാരോടുമുള്ള മനോഭാവം മാറി വന്നു. കടയിൽ നിന്ന് സാധനം നൽക്കാതെ ചുറ്റുപാടും നിന്നും അവഗണനകൾ അങ്ങനെ അവരുടെ കുടുബം തീർത്തും ഒറ്റപ്പെട്ടു. രോഗം ഭേദമായിട്ടും തന്നോടും കുടുബത്തോടും മാനുഷിക പരിഗണന പോലും നൽകാതെ കാട്ടുന്ന ഇത്തരം ക്രൂരത അവർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. അങ്ങനെ അവരുടെ അവഗണന അറിഞ്ഞ ആരോഗ്യ പ്രവർത്തകർ അവരുടെ നാട്ടിലെ ഓരോ വീടുകളിലും കയറി ബോധവൽക്കരണം നടത്താൻ തിരുമാനിച്ചു. ഒരു വ്യക്തി തൻ്റെ രോഗം മാറി വന്നാൽ പീന്നിടയാൾ സാധാരണ ഒരു ആരോഗ്യവാനായ വ്യക്തിയാണ്. അല്ലാതെ അയാൾ ഒരു രോഗിയോ രോഗകാരിയോ അല്ല. കരുതലാണ് വേണ്ടത് അവഗണനയല്ല. മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കാം അവഗണിച്ചു നിർത്തരുത്. നമ്മുടെ ആരോഗ്യം നമ്മുടേതു മാത്രമായ ഉത്തരവാദിത്വം ആണ്.


സാനിയ സന്തോഷ്
6E ടി പി ജി എം യു പി സ്കൂൾ കണ്ണംകോട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ