ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*പ്രതിരോധം *
പ്രതിരോധം
നമ്മുടെ ആരോഗ്യം സുരക്ഷിതമാക്കാൻ ആരോഗ്യ പ്രതിരോധത്തിന്റെ പങ്കു നമുകേവർക്കുമറിയാമല്ലോ. വര്ഷങ്ങള്ക്കു മുൻപ് വൻ മഹാമാരിയായി വന്ന പ്ലേഗ് എന്ന രോഗത്തെ അറിയാമല്ലോ. ഈ മഹാമാരി നമ്മുടെ ലോകത്തെ നിന്ന് 25 ലക്ഷത്തോളം പേറുടെ ജീവനൊടുക്കി. പിന്നീട് കാലക്രമേണ ഈ രോഗം കുറഞ്ഞു. എങ്കിലും 2001ൽ ഈ മഹാമാരി 15൦യിൽ പരം പേറുടെ ജീവനോടുകി. അന്ന് പ്ലേഗ് എന്ന രോഗത്തെ ലോകം ഭയത്തോടെ നോക്കിക്കണ്ടു. എന്നാലിന്ന് കോവിഡ് 19 എന്ന മഹാമാരിയിൽ പ്ലേഗിനേക്കാൾ പതിന്മടങ്ങു ഭീകരമായ ഒരു മുഖം കാണുകയാണ്. കോവിഡ് 19 അഥവാ'കൊറോണ വൈറസ് ഡിസീസ് 2019' എന്ന രോഗം ലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു . പ്രായമെന്നോ ,ജാതിമതമെന്നോ ,വർണമെന്നോ ഭേദമില്ലാതെ കൊറോണ വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കു വ്യാപിക്കുന്നു. ചെറിയ പനി,ക്ഷീണം ,വരണ്ടചുമ തുടഞ്ഞിയ നിസ്സാര ലക്ഷണങ്ങളിൽ തുടങ്ങുന്ന ഈ രോഗത്തിന് മനുഷ്യരുടെ ജീവൻ തന്നെ തുടച്ചു നീക്കാൻ കഴിവുണ്ട് . നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാത്തത്ര നിസ്സാരമായ ഈ വൈറസ് ഈ കുറഞ്ഞ സമയം കൊണ്ട് 16ലക്ഷത്തിൽ പരം ആളുകളെ മരണത്തിനു കീഴടക്കി കഴിഞ്ഞു. മാനവരാശിക്ക് തന്നെ ഭീഷണിയായ ഈ വൈറസിനെ തുരത്താൻ ശാസ്ത്രലോകത്തു എത്രയും പുരോഗമിച്ച നമുക്ക് കഴിഞ്ഞില്ലെന്ന തു മറച്ചു വെയ്ക്കാൻ കഴിയാത്ത മാതൊരു വസ്തുത ! ഒരു ജനതയെ മുഴുവൻ ബാധിക്കുന്ന രോഗം എന്ന വിശേഷണം നൽകിയ ഈ രോഗത്തെ ചെറുക്കാൻ നമ്മുടെ അതീവ ജാഗ്രതയ്ക്ക് കഴിയും. സ്പർശനത്തിലൂടെ പകരുന്ന ഈ വൈറസിന് സോപ്പിന്റെ സാന്നിധ്യത്തെ അതിജീവിക്കാൻ കഴിയില്ല. അതിനാൽ ഓരോ 20മിനിറ്റിലും സോപ്പോ,ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയാകുവാനും വ്യക്തി ശുചിത്ത്വം പാലിക്കുവാനും നിർധേശിക്കപ്പെടുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ ഒരു പരിധി വരെ ഈ രോഗത്തെ നിയന്ദ്രിക്കാൻ കഴിയും. രോഗ പ്രതിരോധശേഷി ഇല്ലാത്ത ഒരാളെ ഈ വൈറസിന് പെട്ടെന്ന് കീഴടക്കാൻ കഴിയും. അതിനാൽ രോഗ പ്രതിരോധശേഷി കൂട്ടുന്നതിനായുള്ള ശ്രമങ്ങൾ നടത്തുക. രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ ജലാംശം അനിവാര്യമാണ്. അതിനാൽ നാം ധാരാളം വെള്ളം കുടിക്കേണ്ടിയിരിക്കുന്നു. മനുഷ്യരാശിയുടെ ഘാതകനായ കൊറോണ വൈറസിനെ ഈ പ്രപഞ്ചത്തിൽ നിന്ന് തന്നെ തുടച്ചു നീക്കേണ്ടത് നാം ഓരോരുത്തരുടേയും കർത്തവ്യമാണ്. സാമൂഹ്യ അകലം പാലിച്ചു കൊണ്ടും സാനിറ്റ്അയ്സർ ഉപയോഗിച്ചും ഈ വൈറസിനെ നാം നിർമാർജ്ജനം ചെയ്യേണ്ടിയിരിക്കുന്നു.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |