ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*ജാഗ്രത തുടരേണ്ടതുണ്ട്*

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത തുടരേണ്ടതുണ്ട്.

ഒരുപാട് പ്രതീക്ഷകളുമായാണ് കുട്ടികളായ ഞങ്ങൾ ഈ അധ്യയന വർഷത്തിലെ അവസാന കാലം കഴിഞ്ഞത്. കാരണം ഏഴ് വർഷത്തെ ഒരുമിച്ചുള്ള പഠനത്തിനുശേഷം കുട്ടികളെല്ലാം വിവിധ സ്കൂളിലേക്ക് മാറുന്ന വർഷമാണ്. എന്നാൽ എല്ലാം യാദൃശ്ചികം എന്നതുപോലെ 2019 ഡിസംബറിൽ ചൈനയിൽ ആരംഭിച്ച കൊറോണാ എന്ന മഹാമാരി 2020 ആകുമ്പോഴേക്കും ഇരുന്നൂറിൽപ്പരം രാജ്യങ്ങളെ വിറപ്പിച്ചുകൊണ്ട് സംഹാരതാണ്ഡവം ആടുകയാണ്. 2020 ഏപ്രിൽ 20 ആകുമ്പോഴേക്കും 1, 75, 000 മനുഷ്യരുടെ ജീവനെടുത്തു. 25 ലക്ഷം ജനങ്ങളിൽ വൈറസ് ബാധിച്ചു. ഇന്ത്യ ശക്തമായ പ്രതിരോധം ഏർപ്പെടുത്തിക്കൊണ്ട് രാജ്യം സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. കേരളത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ഒരുപക്ഷേ ലോകത്തിനു തന്നെ മാതൃകയായ പ്രവർത്തനമാണ് നമ്മുടേത്. കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ നമ്മുടെ മുന്നിൽ ഒരേ ഒരു മാർഗമേ ഉള്ളൂ. "സാമൂഹ്യ അകലം പാലിക്കുക, വീടുകളിൽ തന്നെ കഴിയുക, കൈകൾ ഇടയ്ക്കിടെ കഴുകുക". സാമൂഹ്യ പ്രവർത്തകരുടെയും ഭരണാധികാരികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങളനുസരിച്ച് കൊണ്ട് ലോകം മുഴുവൻ പടർന്നുപിടിച്ച കൊറോണ എന്ന് മഹാമാരിയെ അതിജീവിക്കാം നമുക്ക് ഒരുമിച്ച്. ഈ അവസരത്തിൽ നമ്മുടെ ആരോഗ്യ പ്രവർത്തകരെയും ആരോഗ്യമന്ത്രിയെയും പോലീസുകാരെയും നമുക്ക് നമിക്കാം. ഇനിയും ജാഗ്രത തുടരേണ്ടതുണ്ട്.

ശിവന്യ പവിത്രൻ
7A -- ടി പി ജി എം യു പി സ്കൂൾ കണ്ണംകോട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം