ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ
 ഭയന്നിടില്ല നാം ചെറുത്തു നിന്നിടും,
     കൊറോണയെന്ന ഭീകരൻ
തൻ കഥ കഴിച്ചിടും! തകർന്നിടില്ല നാം
             കൈകൾ ചേർത്തിടും നാട്ടിൽ നിന്നും ഈ വിപത്ത് അകന്നിടും വരെ
              കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പ് കൊണ്ട് കഴുകണം തുമ്മിടുന്ന നേരവും
         ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം.
          കൂട്ടമായ് പൊതുസ്ഥലത്ത് ഒത്തുചേരൽ നിർത്തണം.
 രോഗമുള്ള രാജ്യവും, ഗിയുള്ള ദേശവും, എത്തിയാലോ .....
താണ്ടിയാലോ ... മറച്ചു വെച്ചിടില്ലേ നാം.
       രോഗലക്ഷണങ്ങൾ കണ്ടാൽ ദിശയിൽ നാം വിളിക്കണം,
 ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ
         ഹെൽത്തിൽ നിന്നും ,
ആംബുലൻസും ആളുമെത്തും ഹെൽപ്പിനായി .....
      ബസ്സിലേറി പൊതു
ഗതാഗതത്തിലില്ല യാത്രകൾ
            പരത്തിടില്ല കോവിഡിൻ ദുഷിച്ചണുക്കളെ
മറ്റൊരാൾക്കും
 രോഗമെത്തിക്കില്ല നാം.
ഓഖിയും, സുനാമിയും, പ്രളയവും കടന്നു പോയി....
    ധീരരായി കരുത്തരായി നാം ചെറുത്തതോർക്കണം.....
 ചരിത്ര പുസ്തകത്തിൽ നാം, കുറിച്ചിടും കൊറോണയെ
   തുരത്തിവിട്ട്, നാട് കാത്ത് നന്മയുള്ള മർത്ത്യരായ് .....





റസിയ ബഷീർ
8A റ്റി.റ്റി.റ്റി.എം.വി.എച്ച്.എസ്.എസ് വടശ്ശേരിക്കര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത