ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന എറ്റവും വലിയ വിപത്താണ്. പരിസ്ഥിതി നശീകരണം എന്നാ‍‍ൽ - പാടം, ചതുപ്പുകൾ മുതലായവ നികത്തൽ, ജലസൃോതസ്സുകളിൽ അണക്കെട്ടുകൾ നിർമിക്കുക,കാടുകൾ, മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക, കുന്നുകൾ, പാറകൾ ഇവയെ ഇടിച്ചുനിരപ്പാക്കുക, ഇലക്ട്രോണിക് വസ്തുക്കളിൽനിന്നുള്ള ഇ-വെയിസ്‌റ്റുകൾ, വാഹനങ്ങളിൽനിന്നുള്ള അന്തരീക്ഷമലിനീകരണം, പ്ലാസ്റ്റിക് വസ്തുക്കളുടെ വെയിസ്റ്റുകൾ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രസകീടനാശിനികൾ ഇവയൊക്കയാണ് നമ്മളും മാധ്യമങ്ങളും പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതിദോഷം എന്ന വിഷയം .

മനുഷ്യർ എന്തിനുവേണ്ടി ജീവിക്കുന്നു? ജീവിത ലക്ഷ്യം എന്ത് ? ദിശാ ബോധം നഷ്ടപ്പെട്ടു ആത്‌മീയ സുഖങ്ങളെക്കാൾ വലുതാണ് ഇന്ദ്രിയ സുഖങ്ങൾ എന്ന് ധരിച്ചുവശായി അതിവേഗത്തിൽ കാലങ്ങളെ ആട്ടിപ്പായിക്കുന്ന നരജന്മം ഇന്ന് ചെന്നത്തി നിൽക്കുന്നത് ബാഹ്യമായ അറിവുകളുടെ വിഷഭൂമിയിലാണ് .

പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ലക്ഷ്യം അല്ല , അത് നമ്മുടെ കടമയാണ് . നല്ല പരിസ്ഥിതി ഇല്ലെങ്കിൽ നല്ല വെള്ളമില്ല, വായു ഇല്ല. അങ്ങെനെ എങ്കിൽ മുൻപോട്ടുള്ള ജീവിതം ദുർഘടമാകും. അങ്ങെനെ ഉള്ള ശീലങ്ങൾ വിവിധ അസുഖങ്ങൾ പിടിപെടാൻ സാധ്യത ആകും .വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ ക്ര്യത്യമായി പാലിച്ചാൽ അനവധി പകർച്ച വ്യാധികളും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാൻ സാധിക്കും . കൂടെകൂടെ കൈകൾ സോപ്പിട്ടു കഴുകുന്നത് വയറിളക്ക യോഗങ്ങൾ , വിരകൾ, കുമിൾ രോഗങ്ങൾ തുടങ്ങി മാരക രോഗമായ കോവിഡു -19 , സാർസ് വരെ ഒഴിവാക്കാം. പൊതു സ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകേണ്ടതാണ് . കൈയ്യുടെ മുകളിലും വിരലിന്റെ ഇടയിലും സോപ്പും വെള്ളവും ഉപയോഗിച്ചു 20 സെക്കന്റ് നേരത്തേക്കെങ്കിലും കഴുകുന്നതാണ് ശരിയായ രീതി. വൃത്തിയുള്ള വസ്ത്രം ധരിക്കുക, കഴിയുന്നതും വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക . ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം . രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ബ്ലീച്ചിങ് പൌഡർ അല്ലെങ്കിൽ അണുനാശക ലായനിയിൽ മുക്കിയശേഷം കഴുകുക .

ഫാസ്റ്റ് ഫുഡും കൃത്രിമ ആഹാരവും ഒഴിവാക്കണം. ഉപ്പു, പഞ്ചസാര, കൊഴുപ്പു, എണ്ണ എന്നിവ പരമാവധി കുറക്കുക. പഴങ്ങളും, പച്ചക്കറികളും മുളപ്പിച്ച പയർ വർഗ്ഗങ്ങളും പരിപ്പ് വർഗ്ഗങ്ങളും ഇളനീരും അടങ്ങിയ സമീകൃത ആഹാരം ശീ ലമാക്കുക. മുട്ടയും കടൽ മത്സ്യങ്ങളും ഭക്ഷണത്തിൽ ഉൾപെടുത്തുക. ഇതു രോഗ പ്രധിരോധ ശേഷി വർധിപ്പിക്കും . പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. രാത്രി ഭക്ഷണം കുറക്കുക. ദിവസവും രണ്ടു ലിറ്റർ വെള്ളം കുടിക്കണം. വ്യായാമവും വിശ്രമവും ആവശ്യമാണ്. വേഗത്തിൽ നടക്കുന്നതാണ് നല്ല വ്യയാമം. ഇതെല്ലാം നല്ല ആരോഗ്യത്തിന് അത്യാവിശ്യ ഘടകമാണ് . നല്ല ആരോഗ്യമാണെങ്കിൽ മാരകമല്ലാത്ത അസുഖങ്ങളായ ജലദോഷം തൊട്ടു മാരകമായ കോവിഡു -19 മുതലായവയെ ഇല്ലാതാക്കാം.

വ്യക്തി ശുചിത്വമാണ് എല്ലാ അസുഖങ്ങളിൽനിന്നും രക്ഷ പെടാനുള്ള ആദ്യ നടപടി. പരിസ്ഥിതി ശുചിത്വം, രോഗപ്രേതിരോധം എന്നതും കൂടി കലർന്നു കിടക്കുകയാണ് . വ്യക്തി ശുചിത്വം എത്ര തന്ന ഉണ്ടായാലും പരിസ്ഥിതി ശുചിത്വം ഇല്ലെങ്കിൽ രോഗങ്ങൾ പിടിപെടും. അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കുക . നമ്മൾ ശ്വസിക്കുന്ന വായുവിൽ പോലും ധാരാളം വൈറസുകളും അണുക്കളും ഒളിഞ്ഞിരിക്കുന്നു . അതിനാൽ വായുവിനെയും ജലത്തിനേയും പരിസ്ഥിതിയെയും അണുവിമുക്തമാക്കുക . എന്നാൽ മാത്രമേ ജനിച്ചു വീഴുന്ന ചോരക്കുഞ്ഞുങ്ങൾ തൊട്ടു വാർധക്യം പിടിപെട്ടവരെ വരെ രക്ഷിക്കാൻ സാധിക്കു.

പരിസ്ഥിതിയെ സംരക്ഷിക്കുക ! ജനതയെ സംരക്ഷിക്കുക , വ്യക്തി ശുചിത്വം പാലിക്കുക. മാരക വൈറസുകളിൽ നിന്ന് രക്ഷപെടുവാൻ സാമൂഹിക അകലം പാലിക്കുക.


നാജിയ നജീം
9 A ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം