ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം അതിജീവിക്കാം

 വലിയൊരു രോഗം
പുതിയൊരു മാരി
ചൈനയിൽ നിന്ന് വന്നൊരു വ്യാധി
കോവിഡ് എന്നൊരു വിളിപ്പേരുള്ളൊരു
ലോകം ഭീതിയിലാഴ്ത്തിയ രോഗം
കൊട്ടിയടച്ചു പള്ളിക്കൂടം
കൊട്ടും കുരവയും ഇല്ലാതായി
ആളൊഴിഞ്ഞ ആരാധനാലയങ്ങൾ
ആളുകളില്ല കവലകളൊന്നും
ആർഭാടമില്ല ആഘോഷമില്ല.
ആളുകൾ കണ്ടാൽ മിണ്ടാട്ടമില്ല.
ചിക്കനുമില്ല മട്ടനുമില്ല
ചക്കയും ചക്കക്കുരു വാണ് താരം
കൊറോണ എന്ന മാരിക്കു മുന്നിൽ
ദൈവവും ശാസ്ത്രവും തോറ്റു പോകുന്നു.

അമയ് ദേവ്. ഡി എസ്
4 A ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത