ടി.എച്ച്.എസ്.ചെറുവത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 07-11-2025 | 12501wiki |
അംഗങ്ങൾ
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 07-11-2025 | 12501wiki |
.
പ്രവർത്തനങ്ങൾ
പ്രീലിമിനെറി ക്യാമ്പ്
25/09/2025ന് ലിറ്റിൽകൈറ്റ്പ്രീലിമിനെറി ക്യാമ്പ് സൂപ്രണ്ട് പുരുഷോത്തമൻ സർ ഉദ്‌ഘാടനം ചെയ്‌തു . ഉപജില്ല മാസ്റ്റർ ട്രെയിനർ അഖില ടീച്ചർ ക്ലാസ് നയിച്ചു .
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.
ഉദ്ദേശ്യങ്ങൾ
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.
.