ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

രവീന്ദ്രനാഥ ടാഗോറിന്റെ ശതാബ്ദി വർഷത്തിൽ ആണ് ഗ്രാമീണ മേഖലയിലെ പ്രതിഭാധനരായ വിദ്യാർഥികൾക്കായി ഒരു റസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുക എന്ന ആശയം ആദ്യമായി ആവിഷ്കരിച്ചത് . 1966 ഗുരുദേവ വിദ്യാപീഠം എന്ന പേരിൽ ഇത് ഒരു സ്വകാര്യ സ്കൂളായി സ്ഥാപിതമായി . 1974 ഇൽ ഇത് സംസ്ഥാന സർക്കാരിന് കൈമാറി . അന്നുമുതൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ടാഗോർ ഒരു പ്രധാന പങ്കുവഹിച്ചു . ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പ്രമുഖ സർക്കാർ സ്കൂളുകളിൽ ഒന്നാണ്. വടക്കൻ കേരളത്തിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പട്ടണത്തിനടുത്തുള്ള രവീന്ദ്ര പുരത്താണ് ഈ സ്ഥാവനം സ്ഥിതി ചെയ്യുന്നത് . ടാഗോർ വിദ്യാനികേതൻ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നും ടാഗോർ വിദ്യാനികേതൻ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു . തളിപ്പറമ്പ മുൻസിപ്പാലിറ്റിയിലേയും മറ്റ് പ‍ഞ്ചായത്തിലേയും കുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം ഈ വിദ്യാലത്തിലുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കിയതോടെ എല്ലാ വിദ്യാർത്ഥികൾക്കം ഇവിടെ പ്രവേശനം നൽകാൻ തുടങ്ങി.

ടാഗോർ വിദ്യാനികേതൻ അതിൻറെ ചരിത്രത്തിൽ എല്ലാ വർഷങ്ങളിലും എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയിട്ടുണ്ട് . ഇതിൽനിന്ന് ഈ സ്ഥാപനത്തിൻറെ അക്കാദമിക് നേട്ടങ്ങൾ വ്യക്തമാണ് . കേരളത്തിലെ മികച്ച സർക്കാർ സ്കൂളിനായി ഏർപ്പെടുത്തിയ മത്തായി സ്മാരക എവർ റോളിങ് ട്രോഫി പലപ്രാവശ്യം ടാഗോർ നേടിയിട്ടുണ്ട്.

സംസ്ഥാന സ്കൂൾ യുവജനോത്സവം സംസ്കൃതോത്സവം ശാസ്ത്ര-ഗണിത പ്രവർത്തിപരിചയം മേളകളിൽ മികച്ച വിജയം ഈ വിദ്യാലയം നേടിയിട്ടുണ്ട് . പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയത്തിന്റെ പ്രശസ്തി ഇന്നും തുടരുന്നു,