ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/പ്രതിരോധം തീർത്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം തീർത്ത കേരളം

ലോകമാകെ കോവിഡ് എന്നൊരു മഹാമാരി വന്നു
രൂപമില്ല നിറവുമില്ല ഈകോവിഡ് പത്തൊമ്പതിന്
ലോകജനതയെ വിറപ്പിച്ചു ഈ വൈറസ്....
വാക്സിനില്ല ,മരുന്നുമില്ല കോറോണയെന്ന കോവിഡിന്
നിരവധി അനവധി ജിവൻ തട്ടിയെടുത്തു കോവിഡ്
ലോകമാകെ കോവി‍‍ഡ് എന്നൊരു മഹാമാരി വന്നു.
ജനജീവിതം നിശ്ചലമാക്കി കോവിഡ്
വിമാനമില്ല, ട്രെയിനില്ല, വാഹനവും ഓടുന്നില്ല
ജനങ്ങളാകെ ലോക്ക് ഡൗൺ ആയി വീട്ടിലിരിക്കുന്നു
തൊഴിലില്ലാതെ ഇരിക്കുന്നു
ലോകമാകെ കോവിഡ് എന്നൊരു മഹാമാരി വന്നു
കൊറോണയെന്ന കോവിഡിനെ പ്രതിരോധിക്കാൻ കഴിയും
ഭീതിയല്ല വേണ്ടത് നാടിന് ജാഗ്രതയാണ് വേണ്ടത്
സാമൂഹ്യ അകലം പാലിക്കൂ നാം ആഘോഷങ്ങൾ ഒഴിവാക്കൂ
സോപ്പും സാനിറ്റൈസറും കൊണ്ട് കൈകൾ ശുചിയാക്കൂ
മുഖാവരണം ധരിച്ചുകൊണ്ടേ പുറത്തിറങ്ങാവൂ
വ്യാജസന്ദേശങ്ങൾ കൊണ്ട് നാടിനെ ഭീതിയിലാക്കരുത്.
മറികടന്നൂ നിപ്പയെ
മറികടന്നൂ പ്രളയത്തെ
മറികടക്കും കേരളം
കൊറോണയെന്ന കോവിഡിനെ
ജാഗ്രത ജാഗ്രത കോവിഡിനെതിരെ ജാഗ്രത.
 

ശ്വേത ബിജുമോഹൻ എം
5 ബി ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ് തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത