ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/പ്രകൃതി,മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി,മാപ്പ്

സൃഷ്ടികൾ തൻ മാതാവായ് വാഴും
പ്രകൃതിയമ്മേ നീ,
പറയുക പറയുക നിന്നോടെങ്ങനെ
അഭ്യർത്ഥിക്കും ‍‍ഞാൻ?
മാനവർ ചെയ്യും ക്രൂരതകൾക്ക്
അറുതിയുമില്ലല്ലോ
എങ്ങനെ നിന്നോടഭ്യർത്ഥിക്കും
മാപ്പുകൊടുക്കുക നീ......
ജലാശയങ്ങൾ , വനങ്ങൾ , കാവുകൾ
അങ്ങനെയെന്തെല്ലാം
ജീവികൾ നിന്നുടെ മറ്റൊരു സൃഷ്ടി
അത്ഭുതമാം സൃഷ്ടി
വിവേകം നൽകിയ സുന്ദരസൃഷ്ടി
മാനവർ തൻ സൃഷ്ടി
മാനവ സൃഷ്ടി എന്തിനു നിന്നുടെ
ഘാതകനാകുന്നു
വിവേകമുണ്ടായിട്ടു 'വിവേക
ശൂന്യം' നടിക്കുന്നു.
'വികസനം' എന്നു മൊഴിഞ്ഞവർ
നിന്നെ പിച്ചിച്ചീന്തുന്നു.
'രാക്ഷസവണ്ടികൾ' കുത്തിക്കീറി
ശരീരമാസകലം
രാക്ഷസന്മാരാം മാനവർ തന്നുടെ
അമ്മയെ കൊല്ലുന്നു.
അറുതി വരുത്തുകയാണവർ തന്നുടെ
മാനവരാശിക്ക്
മാപ്പുകൊടുക്കുക നീയാണവരുടെ
ജീവന്നാധാരം.

അർച്ചന കെ
8 എ ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ് തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത