ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പറയുവെൻ മക്കളെ......... ഭാരതമക്കളെ
എവിടെന്റെ ഹരിതാഭഭൂമി ......
എവിടെന്റെ ഹരിതാഭഭൂമി ......
സുരഭിലസുന്ദരമായിരം വൃക്ഷങ്ങളായിരം പൂഞ്ചോലയെവിടെ
കേരവൃക്ഷങ്ങളാൽ താലമണിയിച്ച വീഥികളെവിടെ........
ഉത്തുംഗവീഥിയിലെത്തിനിൽക്കുന്നയീസൗധങ്ങളാരു പണിതു
എൻമടിത്തട്ടിലെ ചായുറങ്ങുന്നയീപുഴകൾക്കെന്തിതു പറ്റി
അരുചിയും ദുർഗന്ധവും കൂടിക്കലർന്നീവിധമാരുമാറ്റി...
വഴിനീളെ നീളുന്ന ഈ റോഡരികിലെ മാലിന്യങ്ങളാരുതള്ളി.
കോടമഞ്ഞിന്റെ മാതൃകപോലെയീപുകയിതെങ്ങനെ വന്നു.
ഒന്നുചായുമ്പോഴെൻമടിത്തട്ടെന്തിങ്ങിനെ രൂപം കൊണ്ടിരിപ്പൂ
ഈ കാണാകാഴ്ചകളാരുനിർമ്മിച്ചുവെന്നോതുകപൈങ്കിളി മകളേ....
ചൊല്ലുവെൻ പൈങ്കിളി, ചൊല്ലുവെൻ പൈങ്കിളി
എവിടെന്റെ ഹരിതാഭഭൂമി........
എവിടെന്റെ ഹരിതാഭഭൂമി ...........
 

ധനുഷ മുരളീധരൻ
8 ബി ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ് തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത