ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം

മനുഷ്യജീവൻ കാർന്നെടുക്കാൻ
വുഹാനിൽ നിന്നും എത്തിയ വീരൻ
കൊറോണ എന്നൊരു കോവിഡ് 19.
ടി.വി തുറന്നാൽ കോവിഡ്,കോവി‍ഡ്
വാവിട്ടലറും ഭീകര രൂപം
ഉറഞ്ഞ് തുള്ളി താണ്ഡവമാടി
വറുതിയിലാക്കി മാനവരെയൊകെ
അമ്പലമില്ല,പള്ളിയുമില്ല, ധ്യാനമില്ല, പ്രാർത്ഥനയില്ല
ദൈവത്തിനും ക്വാറൈന്റെനായ്
ജോലിയുമില്ല കൂലിയുമില്ല
പുത്തനുടുപ്പുകൾ പെട്ടിക്കുള്ളിൽ
പണവുമില്ല പദവിയുമില്ല ജാതിയുമില്ല മതവുമില്ല
ചിക്കൻ ബർഗറു തിന്നു നടന്നവർ
ചക്കക്കുരുവും ചക്കചുളയും തേടിനടപ്പായ്
എന്തൊരുകാലം എന്തൊരുകോലം
അടച്ചു പൂട്ടി നാടുകളെല്ലാം
തുടച്ചു നീക്കി മദ്യക്കടകൾ
വിശപ്പടക്കാൻ റേഷനരിയും
കുടിച്ചു കഴിയാൻ മിൽമ പാലും
ലോക്ക്ഡൗൺ ദിനവും എണ്ണിക്കഴിയും
മാനവരാകെ ടെൻഷനിലായി
ടെൻഷൻ വേണ്ട,ജാഗ്രതരാവൂ
കൈകൾ കഴുകൂ സോപ്പു പതച്ച്
മാസ്ക്കുകളണിയൂ വീട്ടിലിരിക്കൂ
ഞങ്ങൾ നൽകും ഉപദേശങ്ങൾ
കേൾക്കൂ കേൾക്കൂ മാനവരേന്ന്
ഉപദേശിക്കുന്നൊരു ചീഫ് മിനിസ്റ്ററും പ്രൈംമിനിസ്റ്ററും
എല്ലാവരും നമ്മൾക്കൊപ്പം,പ്രതിരോധിക്കാം കോവിഡ് 19.

ആര്യനന്ദന എസ്
8 E ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത