ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ നീറ്റൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ നീറ്റൽ


'ഈ കൊറോണയെ കൊല്ലണം'മന‍ു അമ്മയോട് പറഞ്ഞ‍ു.എത്ര ദിവസമായി ഈ വീട്ടിലിരിപ്പ് ത‍ുടങ്ങിയിട്ട്.എത്രയെന്ന് വെച്ചാ സിനിമ കണ്ട‍ും,മൊബൈലിൽ കളിച്ച‍ും ഉറങ്ങിയ‍ും ഒക്കെ സമയം കളയ‍ുക.....എന്നെ കളിക്കാൻ വിട് അമ്മേ"അവൻ അമ്മയോട് കൊഞ്ചിപ്പറഞ്ഞ‍ു.മോൻ പത്രമൊക്കെ വായിച്ചിരിക്ക് അമ്മ ഇപ്പം പാൽപായസം ഉണ്ടാക്കിത്തരാം.വിഷയം മാറ്റാനായി അമ്മ തന്ത്രപ‍ൂർവ്വം പറ‍ഞ്ഞ‍ു.മോൻ മ‍ുഷിഞ്ഞൊര‍ു വകയായിട്ട‍ുണ്ടെന്ന് അമ്മയ്‍ക്കറിയാം.എന്നാല‍ും ലോക്ക്ഡൗൺ സമയം പ‍ുറത്ത് ഇറങ്ങി കളിച്ച‍ൂടല്ലോ......“പ‍ുറത്ത് പോയ‍ുള്ള  ഒര‍ു കളിയ‍ും നടക്ക‍ൂല മോനേ-അവിടെ അടങ്ങിയിരിക്ക്’’.പ‍ുറത്ത് പോകാന‍ുള്ള സോപ്പടി ത‍ുടർന്നപ്പോൾ അമ്മ അൽപ്പം ഗൗരവത്തോടെ മന‍ുവിനെ ശകാരിച്ച‍ു.
         ക്രിക്കറ്റും,ഫുട്ബോളും ഒന്നും നടക്കാതായത് മനുവിനെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്.അവൻ ടി വി യിൽ കണ്ട കളികൾ തന്നെ വീണ്ടും വിണ്ടും കണ്ടു.ഇപ്പോൾ അതും മടുത്തിരിക്കുന്നു.താരങ്ങൾക്കടക്കം കോവിഡ് ബാധിച്ചവാർത്ത എന്നും പത്രത്തിലെ സ്പോർട്സ് പേജ് മാത്രം വായിക്കുന്ന അവനെ വല്ലാതെ ഭയപ്പെടുത്തി.ഇഷ്ടതാരങ്ങളായ

മെസിക്കും നെയ്മർക്കും റൊണാൾഡോയ്‍ക്കുമൊന്നും കോവിഡ് വരല്ലേ എന്ന് അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.അങ്ങനെ ഒരു ദിവസം ബോറടിച്ചിരുന്ന സമയത്ത് അവൻ അമ്മയുടെ ഫോണെടുത്ത് അവന്റെ അടുത്ത കൂട്ടുകാരെ വിളിച്ചു.എല്ലാവരും സഹികെട്ട് വീട്ടിലിരിപ്പാണെന്നറിഞ്ഞപ്പോൾ അവന് അൽപ്പം സമാധാനവും സന്തോഷവും ഉണ്ടായി.പ്രതിസന്ധി ഘട്ടത്തിൽ കൂട്ടുകാർ ഒരുമിച്ചുണ്ടാകുന്നത് സന്തോഷമുണ്ടാക്കുമല്ലോ....അത് ആലോചിച്ചപ്പോൾ അവന് ചിരി വന്നു.അടുത്ത നിമിഷം തന്റെചിന്താഗതിയിലാണ് തകരാറെന്നും അവൻ മനസ്സിലാക്കി.

      കൂട്ടുകാരുടെ സന്തോഷമല്ലേ തന്നെ സന്തോഷിപ്പിക്കേണ്ടത്.മനു സ്വന്തം തലയ്‍ക്ക് ഒരു മേട്ടം മേടി.ഇറയത്തേക്ക് പോകുമ്പോൾ അച്ഛൻ സാധനങ്ങൾ വാങ്ങിക്കാനായി ടൗണിൽ

പോകാനിറങ്ങുന്നു.പെട്ടെന്നൊരു ഷർട്ടെടുത്തിട്ട് അവൻ ബുള്ളറ്റിന്റെ പിറകിൽ കയറി. നീ എങ്ങോട്ടാ?അച്ഛന്റെ ഗൗരവം കണ്ട് ഇറക്കി വിടുമോ എന്ന് അവൻ ഭയന്നു. "ഞാനെന്തായാലും വരും,അവൻ വാശി പിടിച്ചു.”അച്ഛൻ വണ്ടി വിടുകയും ചെയ്തു.സാധനങ്ങൾ വാങ്ങുന്ന സമയം ഇഷ്ടമുള്ള ചിലത് അവനും തരപ്പെടുത്തി.തിരിച്ചു വന്ന് വീണ്ടും ടി വി, മൊബൈൽ അഭ്യാസങ്ങളിലേക്ക്.അടുത്ത ദിവസം പതിവുപോലെ ഒമ്പതു മണിക്ക് എഴുന്നേറ്റ മനു സ്പോർട്സ് പേജ് നോക്കാനായി പത്രം കയ്യിലെടുത്തു.അബദ്ധത്തിൽ ഒന്നാം പേജ് നോക്കിയപ്പോൾ ഒരു വാർത്ത അവന്റെ കണ്ണിലുടക്കി. ‘പട്ടിണി യു പി യിൽ 5 കുട്ടികളെ അമ്മ ഗംഗയിലെറിഞ്ഞു' അതു കണ്ടപ്പോൾ അവൻ ശരിക്കും ഞെട്ടിത്തരിച്ചുപോയി.കോവിഡ് പേടിയിൽ രാജ്യം അടച്ചു പൂട്ടി എല്ലാവരും വീട്ടിലിരിക്കുമ്പോൾ അന്നന്ന് പണിയെടുത്ത് ജീവിക്കുന്നവരുടെ സ്ഥിതി എന്തായിരിക്കും...

     ഈ ചിന്ത അവന്റെ ഉള്ളിൽ നീറ്റലായി.വിശന്ന് ഷീണിച്ച ആ കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിക്കുന്നത് ,അവരുടെ പിടച്ചിൽ ഹോ........ അവന്റെ ഉള്ളിൽ ഒരു കരച്ചിൽ കിടന്നു പിടഞ്ഞു.കേരളത്തിൽ ജനിച്ചത് ഭാഗ്യമായെന്നാലോചിച്ചുകൊണ്ട് അവൻ അമ്മ ഉണ്ടാക്കിയ ചായ കുടിച്ചു.........
പ്രജ്വൽ രാജ്.കെ
8 G ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ