ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/സ്വർണ്ണ മീനും കാക്കയും

Schoolwiki സംരംഭത്തിൽ നിന്ന്
സ്വർണ്ണ മീനും കാക്കയും
       ഒരു കുളത്തിൽ ഒരു സ്വർണ്ണ മീനുണ്ടായിരുന്നു. വലിയ അഹങ്കാരിയായിരുന്നു അവൻ. അയ്യയ്യേ നിങ്ങളെയൊക്കെ കാണാൻ ഒരു ഭംഗിയുമില്ല.എന്നാൽ എന്നെ നോക്ക് എന്ത് ഭംഗിയാണ് എന്ന് പറഞ്ഞ് സ്വർണ്ണ മീൻ എപ്പോഴും മറ്റ് മീനുകളെ കളിയാക്കി കൊണ്ടിരിക്കും. അങ്ങനെയിരിക്കെ ഒരു കാക്കച്ചേട്ടൻ അതുവഴി വന്നു . കുളത്തിൽ എന്തോ ഒന്ന് സ്വർണ്ണ നിറത്തിൽ തിളങ്ങുന്നത് കാക്ക ചേട്ടന്റെ ശ്രദ്ധയിൽ പെട്ടു. ഹായ്.....! അതൊരു സ്വർണ്ണ മീനല്ലേ ? കാക്ക ചേട്ടന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു. കാക്ക ചേട്ടൻ പറന്ന് ചെന്ന് സ്വർണ്ണ മീനിനെ ഒറ്റകൊത്ത് പക്ഷേ സ്വർണ്ണ മീനിന്റെ ഒരു കുഞ്ഞു ചിറകിനു മാത്രമേ കൊത്തു കൊണ്ടുള്ളൂ ഏതായാലും സ്വർണ മീനിന് നന്നായി വേദനിച്ചു. തനിക്ക് സ്വർണ്ണനിറം ഉള്ളത്കൊണ്ടാണ് കാക്കച്ചേട്ടൻ കൊത്താൻ വന്നത് എന്ന് സ്വർണ്ണ മീനിന് മനസിലായി.അതോടെ സ്വർണ്ണ മീനിന്റെ അഹങ്കാരമെല്ലാം പമ്പ കടന്നു. ഒരു നല്ല കുഞ്ഞുമീനായി അവൻ കുളത്തിൽ കഴിഞ്ഞു കൂടി

ഗുണപാഠം:- നമ്മുടെ അഹങ്കാരം നമുക്ക് ആപത്തുണ്ടാക്കും

ഹാദിയ .ടി .കെ
3 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ