വൈറസ് വൈറസ് കൊറോണ വൈറസ്
കോവിഡ് 19 എന്നൊരു വില്ലൻ
കാണില്ല കൺകളാൽ അത്ര ചെറു വീരൻ
കണ്ണുതുറപ്പിച്ചു ലോകരെയൊക്കെയും
പണം കൊണ്ടഹങ്കരിച്ചോടി നടന്നപ്പോൾ
പട്ടിണി പാവങ്ങൾ ഉണ്ടെന്നറിഞ്ഞില്ല
സത്യവും നീതിയും പാടെ മറന്നിട്ട്
ദൈവ വചനങ്ങൾ അതൊട്ടും ഓർക്കാതെ
ആഢംബരത്തിൽ മുഴുകി ജനങ്ങളും
വൃത്തി വെടിപ്പതുമില്ലാത്ത ലോകത്തെ
നല്ല ഗുണവും പടിപ്പിച്ചീ വൈറസ്
മരുന്നുകളില്ലാ ഈ വൈറസ് തടയുവാൻ
അകലം പാലിച്ച് പ്രാർഥിച്ചീടാം