ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ചിഞ്ചു മുയൽ

Schoolwiki സംരംഭത്തിൽ നിന്ന്
ചിഞ്ചു മുയൽ
   ഡും ഡും ഡും സിംഹരാജന്റെ പടയാളികൾ വിളംബരം കൊട്ടി പ്രജകളെ അറിയിച്ചു. സിംഹരാജൻ അടുത്ത ദിവസം എല്ലാ വീടുകളിലും സന്ദർശനം നടത്തുന്നതാണ്. എല്ലാ വീടും വൃത്തിയും വെടിപ്പും ഉണ്ടാകണം. അല്ലാത്ത പക്ഷം അവരെ ശിക്ഷിക്കുന്നതാണ്. എല്ലാവരും വീട് വൃത്തിയാക്കലിന്റെ പൊടി പൂരം തന്നെ. ഈ സമയത്താണ് ചിഞ്ചു മുയൽ അതുവഴി ഓടിക്കളിക്കുന്നത് കണ്ടത്. ഇതു കണ്ട കുറുക്കച്ചൻ ചിഞ്ചുവിനോട് ചോദിച്ചു നാളെ രാജാവിന്റെ സന്ദർശനമാണ് നീ ഇങ്ങനെ ഓടിച്ചാടിക്കളിച്ചു ശിക്ഷ വാങ്ങണോ ? അപ്പോൾ ചിഞ്ചു പറഞ്ഞു നിങ്ങൾ രാജാവിനെ ബോധിപ്പിക്കാൻ വൃത്തിയാക്കുന്നു. ഞാൻ ദിവസവും വൃത്തിയാക്കുന്നു അതുകൊണ്ട് ഇന്ന് ഒരു പ്രത്യേകതയും എനിക്കില്ല എന്നും പറഞ്ഞ് ചിഞ്ചു ഓടിപ്പോയി.
ഷഹന . എം
1 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ