ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ഒരു കൊറോണ കാലത്തെ സ്വപ്നം
ഒരു കൊറോണ കാലത്തെ സ്വപ്നം
"ഉമ്മാ എനിക്കും ഒരു നേഴ്സ് ആവണം ",ആദ്യമായി അവൾ തന്റെ ആഗ്രഹം പറഞ്ഞത് കഴിഞ്ഞ നിപ്പ വൈറസ് കാലത്ത് ലിനി നേഴ്സിനെക്കുറിച്ച് അറിഞ്ഞപ്പോഴായിരുന്നു. ഇന്നിതാ വീണ്ടും.......ഐശ്വര്യക്കുട്ടിയുടെ അമ്മ മാലാഖയെ കണ്ടപ്പോൾ അവൾ വീണ്ടും തന്റെ ആഗ്രഹം പൊടി തട്ടിയെടുത്തു. ഒരു ഒന്നാം ക്ലാസുക്കാരിക്ക് ഏറെ അറിയില്ലെങ്കിലും അവൾ വീണ്ടും പറഞ്ഞു.ഉമ്മാ എനിക്ക് നേഴ്സ് ആവണം.ഐശ്വര്യക്കുട്ടിയുടേയും അമ്മയുടേയും ആ വീഡിയോ കണ്ട് അവൾ ഒരുപാട് കരഞ്ഞു.ഉമ്മാ നേഴ്സുമാർക്ക് എല്ലാവരേയും ഇത്രയും സ്നേഹിക്കാൻ പറ്റുമോ? പാവം നോക്കിയേ മാസ്ക്ക് ഒക്കെ ഇട്ട് രോഗികളെ നോക്കുന്നത്. അവളുടെ സംശയം വാനോളം ഉയർന്നു. എനിക്കും ഇത് പോലെ എല്ലാവരേയും സഹായിക്കണം........ അവളുടെ ആഗ്രഹം നടക്കട്ടെ, ലോകം അറിയുന്ന, ലോകത്തെ സഹായിക്കുന്ന രോഗ പ്രതിരോധ മാർഗ്ഗങ്ങൾ ചൊല്ലിക്കൊടുക്കുന്ന ഒരു നേഴ്സായി മാറട്ടെ.....
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ