ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/എലിയും സിംഹവും

Schoolwiki സംരംഭത്തിൽ നിന്ന്
എലിയും സിംഹവും
ഒരു ദിവസം കാട്ടിലെ രാജാവായ സിംഹം മരത്തണലിൽ ഉറങ്ങുകയായിരുന്നു. ക്രൂരനും തന്റെ ശക്തിയിൽ അഹങ്കരിക്കുന്നവനുമായിരുന്നു സിംഹം. ഈ സമയം അതുവഴി വന്ന എല അവസരം മുതലെടുത്ത് സിംഹത്തിന്റെ  തലയിലൂടെ നടന്നു പോയി. ഉടനെ ഉറക്കത്തിൽ നിന്നെഴുന്നേറ്റ സിംഹം ദേഷ്യത്തോടെ എലിയെ പിടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.പേടിച്ച് വിറച്ച എലി കരഞ്ഞുകൊണ്ട് മാപ്പു തരണമെന്ന് അപേക്ഷിച്ചു.എലിയുടെ കരച്ചിൽ സിംഹത്തിൻ്റെ മനസ്സലിയിക്കുകയും എലിയെ വിടുകയും ചെയ്തു.
  അങ്ങനെയിരിക്കെ ഒരു ദിവസം സിംഹം വേട്ടക്കാർ വിരിച്ച വലയിൽ കുടുങ്ങി. സഹായത്തിന് ആരെങ്കിലും വരുമെന്ന് പ്രതീക്ഷയോടെ വളരെ ഉച്ചത്തിൽ ഗർജ്ജിച്ചു. അത് കേട്ട എലി ഓടി വന്നു. സിംഹരാജനെ സമാധാനിപ്പിച്ചു.
     പക്ഷേ സിംഹം എലിയുടെ സഹായത്തെ തമാശയാക്കി കൊണ്ട് ചോദിച്ചു. നിന്നെപ്പോലെ ചെറിയവർക്ക് എന്നെ എങ്ങനെ സഹായിക്കാനാകും.എലിതൻ്റെ മൂർച്ചയേറിയ പല്ലുകൊണ്ട് വല കടിച്ചു മുറിക്കാൻ തുടങ്ങി. അൽപ്പസമയത്തിനു ശേഷം വല മുറിഞ്ഞ് സിംഹം സുരക്ഷിതനായി പുറത്തു വന്നു. 
     സിംഹം എലിയോട് നന്ദി അറിയിച്ച് കൊണ്ട് പറഞ്ഞു. എനിക്കു കഴിയാത്ത ഈ കാര്യം നിന്നെപ്പോലെ ചെറിയ ജീവിക്ക് കഴിയുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ല. എലി സിംഹത്തെ ഗുണദോഷിച്ചു അയ്യോ മഹാരാജാവേ താങ്കളേക്കാൾ ശക്തരല്ലാത്തവരെ നിസ്സാരമായി കാണരുത് എല്ലാവർക്കും അവരുടേതായ ഗുണങ്ങൾ ഉണ്ടാകും.
നാസില.പി.സി
3 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ