ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും രോഗപ്രതിരോധവും

ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യക്തിശുചിത്വത്തിനും പരിസ്ഥിതി ശുചിത്വത്തിനും നമ്മൾ പ്രാധാന്യം നൽകണം. ആരോഗ്യം എപ്പോഴും പരിസ്ഥിതിയും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആരോഗ്യത്തിൻറേയും വിദ്യാഭ്യാസത്തിൻറേയും കാര്യത്തിൽ നമ്മൾ ഇന്ന് വളരെ മുന്നിലാണെങ്കിൽ പോലും വ്യക്തിശുചിത്വത്തിന് പ്രാധാന്യം നൽകുന്ന മലയാളികൾ പരിസ്ഥിതി ശുചിത്വത്തിൽ വളരെ പിന്നിലാണ്.

ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വകുറവ് മൂലമാണ് ഉണ്ടാകുന്നത്. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ഇന്ന് നമ്മൾ ഓരോരുത്തരും വളരെ ഭയത്തോടെ നേരിടുന്ന ഒരു രോഗമാണ് കോവിഡ്-19. വ്യക്തിശുചിത്വം കുറയുന്നതുമൂലമാണ് ഇത് സമൂഹവ്യാപനത്തിന് ഇടയാക്കുന്നത്.

രോഗപ്രതിരോധ വ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടെന്ന് പരിണമിക്കാൻ രോഗകാരികൾക്ക് സാധിക്കും. ഇതിനാൽ രോഗകാരികളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുവാനും തടയുവാനും സാധിക്കുന്ന തരത്തിൽ നമ്മുടെ രാജ്യത്തെ സാങ്കേതികവിദ്യകൾ പുരോഗമിച്ചിട്ടുണ്ട്. ഇന്ന് നമ്മൾ ഭയപ്പെടുന്ന കോവിഡ്-19 എന്ന രോഗത്തെ പ്രതിരോധിക്കാൻ ഒരു പരിധിവരെ ശുചിത്വത്തിലൂടെ മാത്രമേ കഴിയു. അതിനായ് നമ്മുക്ക് ഒരുമിച്ച് പ്രതിരോധിക്കാം.

ശീലമാക്കു വ്യക്തിശുചിത്വം
ശീലമാക്കു പരിസ്ഥിതി ശുചിത്വം

മീനാക്ഷി
7 B ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം