ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/വിരിയാത്ത മൊട്ടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിരിയാത്ത മൊട്ടുകൾ

ആകുലതമാത്രം ദഹിച്ചു കഴിഞ്ഞു,
രാവ് പകലാക്കിയും പകലുകൾ രാവാക്കിയും
ഇന്നലെകളെ തക്ഷണം വേർപിരിയാൻ
നിനയ്ക്കും ആത്മാവുകൾ.
അന്ന് വെട്ടിത്തിളങ്ങും വാൽക്കണ്ണാടി പോൽ, കവിൾത്തടങ്ങൾ
ഇന്ന് ചുക്കിച്ചുളിഞ്ഞ കണ്ണീരുണങ്ങിയ കവിൾത്തടങ്ങൾ
മിഴികളിൽ തീവ്ര പ്രഭ ഓടിമറഞ്ഞിന്ന്
വെന്തുരുകും ചുടുകണ്ണീർ മാത്രമായ്.
തൻറെ പൊന്നോമനകളെ ചുമന്നുനടന്ന
പ്രസരിപ്പിൻ ദിനങ്ങൾ ഓർമ്മമാത്രമായ്
ഇന്നിതാ നാലു ചുമരുകൾതൻ അടിമകൾ
മാത്രമാം നോവുമാത്മാക്കൾ
ഞാൻ ഒക്കത്ത് വെച്ചന്ന് താലോലമാട്ടി
പാൽപുഞ്ചിരി കൊണ്ടന്ന് ആലോലമാട്ടി
തൻ പൊന്നോമനയെ
ഇന്നിതാ ആമോദമെന്തെന്നറിയാത്ത വിരിയാത്ത
മൊട്ടുകൾ, കീറിയ ചിറ്റാട പോലെ ഈ നക്ഷത്രവീട്ടിൽ
ഇന്നവർ എത്തുമെന്ന് നിനച്ച കാലൊച്ചകൾക്കായി
കാതോർക്കും ഇന്നിൻറെ ആത്മാക്കളാം
ആ ദൈവങ്ങൾ വൃദ്ധസദനത്തിൻ ഉമ്മറപ്പടിയിൽ
പ്രിയപ്പെട്ടവരുടെ പാദനിസ്വനത്തിനായ്
കാത്തിരിക്കും ഇതളുകൾ കൊഴിയാറായ പൂക്കൾ.

അഞ്ജന എസ്
11 A ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത