ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/മറികടക്കാം മഹാമാരിയെ

മറികടക്കാം മഹാമാരിയെ

കോവിഡ്-19 രോഗം ലോകത്ത് നാശം വിതച്ചു കൊണ്ട് ഒരു മഹാമാരിയായി പെയ്തിറങ്ങിയിരിക്കുകയാണ്. ഒരു പ്രതിരോധ മരുന്നു പോലും ഇതിനെതിരെ കണ്ടുപിടിച്ചിട്ടില്ല. ഒന്നര ലക്ഷത്തോളം ആളുകളുടെ ജീവൻ ഇതിനോടകം ഈ വൈറസ് കവർന്നു കഴിഞ്ഞു. സ്പർശനത്തിലൂടെയും സമൂഹവ്യാപാരത്തിലൂടെയും ഈ രോഗം ഏകദേശം 10 ലക്ഷത്തിലധികം ആളുകളുടെ ജീവന് ഭീഷണിയായി മാറിക്കഴിഞ്ഞു. ഈ രോഗം ഏകദേശം ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും പടർന്നു പിടിച്ചു കഴിഞ്ഞു.

നമ്മുടെ ഇന്ത്യയും ഈ രോഗത്തിന് പിടിയിലാണ്. ഏകദേശം 450 ഇതിലധികം ആളുകളുടെ ജീവൻ കോവിഡ്-19 എടുത്തു. ഇന്ത്യയിൽ ഈ രോഗം ആദ്യം സ്ഥിരീകരിച്ചത് കേരളത്തിലെ പൂരങ്ങളുടെ നാടായ തൃശൂർ ജില്ലയിലാണ്. എന്നാൽ കേന്ദ്ര സർക്കാരും കേരള സർക്കാരും പ്രഖ്യാപിച്ച സമ്പൂർണ്ണ അടച്ചിടൽ യജ്ഞത്തിൻറെ ഭാഗമായി ഈ വലിയ മഹാമാരിയിൽ നിന്ന് നമ്മൾ കരകയറുകയാണ്. പ്രതിരോധത്തിൻറെയും അതിജീവനത്തിൻറെയും കണക്കുകൾ എടുത്താൽ ലോകത്തുതന്നെ ഏറ്റവും മുന്നിൽ നിൽക്കുന്നത് നമ്മുടെ ഈ കൊച്ചു കേരളമാണ്. കേരളത്തിൽ രോഗം സ്ഥിരീകരിക്കുന്നതിനെക്കാൾ കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം.

ശാരീരിക അകലം സാമൂഹിക ഒരുമ എന്ന ആശയത്തിലൂടെ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ ഹാൻ വാഷോ ഉപയോഗിച്ച് കഴുകുക. ഇടയ്ക്കിടയ്ക്ക് കൈകൾ കൊണ്ട് മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ മാസ്ക്കോ ഉപയോഗിച്ച് മുഖം മറച്ചു പിടിക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ വീട്ടുകാരുമായോ കൂട്ടുകാരുമായോ അധികം ഇടപഴകാതെ മാറിനിൽക്കുക ഇതെല്ലാം ചെയ്യുന്നതിനോടൊപ്പം നാം കൊറോണ വൈറസുമായി പൊരുതുകയാണ്.

ഈ കോവിഡ് കാലത്ത് അധികം യാത്ര പോയി രോഗം പിടിക്കാതെ കഴിയുന്നതും വീടിനുള്ളിലിരുന്നു കൊണ്ട് പ്രതിരോധിക്കുക. ഇതൊരു നല്ല അവസരമായി കണക്കിലെടുത്ത് വീടും പരിസരവും വൃത്തിയാക്കാനും, വീട്ടുകാരുമായി സമയം ചെലവഴിക്കാനും, മുതിർന്നവർക്ക് കുട്ടികളുമൊത്ത് പലതരം കളികൾ കളിക്കാനും, വായിച്ചു തീർക്കാനാവാത്ത പുസ്തകങ്ങൾ വായിക്കാനും, സ്ത്രീകൾക്ക് അടുക്കളയിൽ പലതരം വിഭവങ്ങൾ പരീക്ഷിക്കാനും, ഒരുമിച്ച് ചെറിയ രീതിയിൽ കൃഷി ചെയ്യാനും സാധിക്കും.

പ്രതിരോധിക്കാം അതിജീവിക്കാം. വീടിനുള്ളിൽ കഴിയൂ ആരോഗ്യം കൈവരിക്കൂ. നമുക്ക് ഒരുമിച്ച് നിന്ന് ഈ മഹാമാരിയെ മറികടക്കാം

ബിൻസി
11 B ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം