ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/പരിസ്ഥിതി 1

പരിസ്ഥിതി

അരുണൻ സാഗരത്തിന് നടുവിലൂടെ ഉദിച്ചുയരുമ്പോൾ
പ്രകൃതി ശോഭ എൻ മിഴികളിൽ വിരിയുന്നു
വർണ ചിറകുകൾ വിടർത്തി ചിത്ര പതംഗങ്ങൾ
തേനൂറുന്ന പുഷ്പങ്ങളിൽ പറന്നുയരുന്നു
ആർഭാടങ്ങളില്ലാത്ത ആകാശം
സൂര്യ കിരണങ്ങളാൽ ശോഭിക്കുന്നു
വേനൽ പുലരി മറയുമ്പോൾ
മഴക്കാറ് കാണാൻ കൊതിക്കുന്നു മർത്യൻ
ആകാശങ്ങളിൽ കാർമേഘങ്ങൾ ഇരുണ്ടു കയറുമ്പോൾ
മഴത്തുള്ളികൾ താഴ്വാരം സന്ദർശിക്കാൻ ഒരുങ്ങുന്നു
എന്നുമീ സന്തോഷം നിലനിൽക്കുമെന്ന് നിനച്ചു ഞാൻ
അതിൽ തെറ്റ് സംഭവിച്ചതെന്തേ?
മൗനമായ് നിന്നിടും പരിസ്ഥിതി നീ നിൻറെ
നയങ്ങളാൽ കാണൂ ഇന്നത്തെ ഭൂമിയേ
അന്ന് പ്രളയമായ് വന്നു നീ
ഇന്ന് രോഗമായ് വന്നു നീ എൻ മിഴികൾ നിറക്കാനായ്
പരിസ്ഥിതി : മർത്യൻറെ മാറ്റം ദുരന്തങ്ങൾക്കു കാരണം
അന്നവൻ സ്നേഹിച്ച പരിസ്ഥിതി
ഇന്നവൻറെ കാല്കീഴിലായതെന്തേ കുഞ്ഞേ?

ശ്രവ്യാ നായർ
7 A ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത