ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19

2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുബാൻ നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു മഹാ വ്യധിയാണ് കോവിഡ് 19. ഈ രോഗത്തിൻറെ പ്രധാന കാരണം കൊറോണ വൈറസാണ്. ഈ വൈറസ് ബാധിച്ച വ്യക്തിയുടെ മൂക്കിൽ നിന്നോ വായിൽ നിന്നോ വരുന്ന സ്രവങ്ങൾ മറ്റൊരാളിൻറെ മൂക്കിലോ വായിലോ ഏതെങ്കിലും മാർഗ്ഗം വഴി എത്തിയാൽ അയാൾ രോഗബാധിതനാകുന്നു. എന്നാൽ ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ച ശേഷം ദിവസങ്ങളോളം യാതൊരു രോഗലക്ഷണവും അവരിൽ പ്രകടമാക്കുകയില്ല. എന്നാൽ ഈ കാലഘട്ടത്തിൽ തന്നെ അവർ ഈ രോഗം മറ്റുള്ളവരിലേക്ക് പടർത്തുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ രോഗത്തിനെതിരായ വാക്സിൻ ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. മരണം ലക്ഷങ്ങളാവുന്നതുകൊണ്ടു രാജ്യങ്ങൾ കര-ജല-വായു ഗതാഗതങ്ങൾ നിർത്തിവെച്ചു. വാണിജ്യവ്യാപാര സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടച്ചിട്ടു. ജനങ്ങൾ കഴിയുന്നതും പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നു. പ്രസ്തുത നിർദേശങ്ങൾ പാലിച്ച ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രോഗവ്യാപനം തടയുന്നതിൽ വിജയം കൈവരിച്ചു. ആദ്യകാലത്തു തന്നെ ഈ നിർദേശം അവഗണിച്ച് അമേരിക്ക, ബ്രിട്ടൺ, ഇറ്റലി, സ്പെയിൻ എന്നീ വികസിത രാജ്യങ്ങൾക്ക് കനത്ത വില നൽകേണ്ടിവരുന്നു

അശ്വിൻ ആനന്ദ്
8 B ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം