ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കുറച്ചു നാളുകൾ ക്ക് മുൻപ് ചൈനയിൽ നിന്നാണ് നാം കൊറോണയെ കുറിച്ച് കേട്ടു തുടങ്ങി യത്. ഈ വൈറസ് അവിടെ ധരാളം മനുഷ്യജീവൻ അപഹരിച്ചു തുടങ്ങി യെന്നും നാം അറിഞ്ഞു. പിന്നീട് ഇത് ലോകത്ത് പലയിടത്തും പകരുന്നതായി കേട്ടു. എന്നാലും നമ്മൾ സുരക്ഷ ിതരാണെന്ന മിഥ്യാ ധാരണ യിലായിരുന്നു നാം.അപ്പോഴാണ് നമ്മുടെ കൊച്ചു കേരളത്തിലുംഈ വൈറസ് പടരുന്നു എന്ന് നാം ഭീതിയോടെ അറിഞ്ഞത്. ഇത് ഇന്ത്യ യിലാകെ പടരാൻ തുടങ്ങി യതോടെ കേന്ദ്ര സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ നാം കൂട്ടിലടച്ച കിളികളെ പോലെ ആയി. ഒരു കൂട്ടിലടച്ച പക്ഷിയുടെ പ്രയാസം നമ്മൾ ഇതിലൂടെ മനസ്സിലാക്കി. പിസ്സാ, ഫാസ്റ്റ് ഫുഡ് എല്ലാം വാങ്ങുന്ന നമ്മൾ ഇതൊന്നുമില്ലാതെയും നമുക്ക് ജീവിക്കാൻ സാധിക്കും എന്ന് മനസ്സിലാക്കി. ലോകം ഇതുവരെയും കാണാതെ ഒരു വൈറസ് എന്ന് വേണം ഇതിനെ പറയാൻ ഈ മഹാമാരിയെ തുരത്താൻ നമ്മൾ എപ്പോഴും സോപ്പ് കൊണ്ടോ സാനിറ്റൈസർ കൊണ്ടോ കൈകൾ കഴുകുകയും പുറത്തിറങ്ങുമ്പോൾ മുഖത്ത് തൂവാല ധരിക്കണം എന്നതും നിർബന്ധമാക്കിമാറ്റി.

കൊറോണ മൂലം കേരളത്തിൽ രണ്ട് മരണങ്ങളാണ് സംഭവിച്ചത്. യുദ്ധസമാനമായ ഒരു അന്തരീക്ഷമാണ് ഇവിടെ നിലനിൽക്കുന്നത്. അങ്ങനെ കേരളിയർ ഒത്തൊരുമയോടെ ശ്രമിച്ചതിൻറെ ഫലമായി ഒരു പരിധിവരെ ഈ കൊറോണാ വൈറസിനെ ഇവിടെ നിന്നു തുരത്താൻ നമുക്ക് സാധിച്ചു എന്ന് പറയാം. പൂർണമായി അങ്ങനെ പറയാൻ ആയിട്ടില്ല ഇനിയും ഗവൺമെൻറും ആരോഗ്യപ്രവർത്തകരും തരുന്ന നിർദ്ദേശങ്ങളനുസരിച്ച് മുന്നോട്ടു പോവുകയാണ് അഭികാമ്യം.

ദേവിക എസ് എസ്
9 B ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം