ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/എന്താണ് രോഗപ്രതിരോധം?

എന്താണ് രോഗപ്രതിരോധം?

എന്താണ് രോഗപ്രതിരോധം? നമ്മുടെ വീടുകളിൽ നിന്ന് തന്നെയാണ് നമ്മൾ ഇതിൻറെ ഉത്തരം കണ്ടെത്തേണ്ടത്. പണ്ട് കാലത്ത് നമ്മുടെ പൂർവ്വികർ എന്തു ജോലി ചെയ്യുമ്പോഴും പുറത്തു നിന്ന് വീട്ടിലേക്ക് വരുമ്പോഴും കൈയും കാലും നല്ല വൃത്തിയായി കഴുകുമായിരുന്നു. ഈ കാര്യം നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രാവർത്തികമാക്കണം. ഒപ്പം നമ്മൾ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കാൻ മറക്കരുത്. അന്തരീക്ഷ മലിനീകരണം കാരണം നമുക്ക് പലവിധ മാരകരോഗം പിടിപെടാൻ സാധ്യതയുണ്ട്. ഉപയോഗശൂന്യമായ വസ്തുക്കൾ വേസ്റ്റ് ബോക്സിൽ നിക്ഷേപിക്കണം. റോഡുകളിൽ കാർക്കിച്ച് തുപ്പരുത്.

ഭക്ഷണശാലകൾ ശുചിത്വപൂർണമാണ് എന്ന് നാം ഉറപ്പു വരുത്തണം. അഴുകിയ ഭക്ഷണവസ്തുക്കൾ ഇത്തരം ശാലകളിൽ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും കർശനമായ വിലക്ക് ഏർപ്പെടുത്തുകയും അത് ക്രിമിനൽ കുറ്റമായി കണക്കാക്കുകയും വേണം. നമ്മുടെ വസ്ത്രങ്ങൾ നാം തന്നെ സ്വന്തമായി കഴുകിയുണക്കി വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

വഴിയോര പാതകളിൽ മലമൂത്രവിസർജനം നടത്താൻ ശുചിമുറികൾ സ്ഥാപിക്കണം. വിദ്യാലയങ്ങളിലെ ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കേണ്ടതാണ്. പരസ്പരം സംസാരിക്കുമ്പോൾ അകലം പാലിക്കണം, അല്ലെങ്കിൽ ഉമിനീര് ശരീരത്തിൽ തെറിക്കാൻ സാധ്യതയുണ്ട്. പൊതുവിദ്യാലയങ്ങൾ എന്നപോലെതന്നെ പാർക്കുകൾ, ബസ്റ്റോപ്പുകൾ, ബസ്ഡിപ്പോ,കൾ പൊതുജനാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണം അതാതു സ്ഥലത്തുള്ള പൊതു വിദ്യാലയത്തിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും ചുമതലപ്പെടുത്തെണ്ടതാണ്. മാസത്തിൽ രണ്ടു തവണയെങ്കിലും ഈ സ്ഥലങ്ങൾ വൃത്തിയാക്കണം. ഇത്തരം സ്ഥലങ്ങൾ അശുദ്ധപ്പെടുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കേണ്ടതാണ്.

“സ്വതന്ത്രഭാരതത്തിനെക്കാൾ പ്രാധാന്യം ശുചിത്വഭാരതത്തിനാണ്” എന്ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. അത് പ്രമാണിച്ചാണ് നമ്മൾ ഗാന്ധിജയന്തിയുടെ അന്ന് പൊതുജനകേന്ദ്രങ്ങൾ വൃത്തിയാക്കുന്നത്. “അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനല്ല അസുഖം വരാതിരിക്കുന്നത്തിലാണ് മിടുക്ക്” എന്ന പഴഞ്ചൊല്ലുവരെയുണ്ട്, അതിനാൽ നമുക്ക് ഒത്തു പരിശ്രമിക്കാം. നമുക്ക് ശുചിത്വം മനുഷ്യജീവിതത്തിൻറെ ഒരു ഭാഗം തന്നെയാകാം. ഈ സമയം മുതൽ തന്നെ നമുക്ക് ശുചിത്വം ശീലമാക്കാം. ശുചിത്വം രോഗത്തെ പ്രതിരോധിക്കാൻ ഒരുവലിയതോതിൽ തന്നെ സഹായിക്കും. കഴിവതും വീട്ടിലെ ഭക്ഷ്യവസ്തുക്കൾ കഴിക്കാൻ ശ്രദ്ധിക്കുന്നത് വഴി മാരകമായ അസുഖങ്ങൾ ഇല്ലാതാക്കാൻ നമ്മളെ സഹായിക്കും. ഇത്തരം കാര്യങ്ങൾ തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുക വഴി നമുക്ക് രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും.

ആദിത്യ എബിൻ
9 A ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം