ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ നാളുകൾ

''''അതിജീവനത്തിന്റെ നാളുകൾ'''' അതിജീവനം എന്നത് എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നാണ് .ഭൂമിയുടെ ഉല്പത്തി മുതൽ അനേകായിരം പരിവർത്തനങ്ങൾക്കും പരിണാമങ്ങളും വിധേയമായ ജീവിവർഗ്ഗം ജീവന് ഭീഷണിയാകുന്ന ഒട്ടനവധി പകർച്ചവ്യാധികളെയും നേരിടേണ്ടി വന്നവരാണ് . പതിനാലാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ പകുതിയോളം ജനതയെ ഇല്ലാതാക്കിയ "ബ്ലാക്ക്- ഡെത്ത് "എന്ന പ്ലേഗും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ന് മനുഷ്യരാശിയുടെ മേൽ വായുവിൽ തൂങ്ങിനിൽക്കുന്ന വാളുപോലെ ഭീഷണിയുയർത്തുന്ന കോവിഡ്19 ഉം നമ്മോട് ആവശ്യപ്പെടുന്നത് ഒന്നുതന്നെയാണ് -"പ്രതിരോധം അതിജീവനം". കേരളത്തിൻറെ ചരിത്രത്താളുകളിലും വ്യാധിയുടെയും മരണത്തി ന്റെയും മണം തങ്ങി നിൽക്കുന്നു. രണ്ടു വർഷങ്ങൾക്കു മുമ്പ് നാം നേരിടേണ്ടിവന്ന വലിയൊരു വിപത്ത് ആയിരുന്നു നിപ. നിപ ബാധിച്ച 19 ൽ 17 പേരും മരണത്തിന് കീഴടങ്ങി.ഇതിൽ 16 പേരിലേക്ക് രോഗം കടന്നുചെന്നത് മുഹമ്മദ് സാബിത് എന്ന നിപയുടെ ആദ്യ ഇരയിൽ നിന്നായിരുന്നു. 2018 മേയ് 2 മുതൽ ജൂൺ 10 വരെ കേരളം നിപ ഭീതിയിൽ വിറങ്ങലിച്ചു നിന്നു.ഇതിനിടെ കോഴിക്കോട്ടും മലപ്പുറത്തും ഉള്ള രണ്ടായിരത്തോളം ആളുകളെ നിരീക്ഷണത്തിൽ വച്ചു.കടമ നിർവഹിക്കുന്നതിനിടെ വിരുന്നിനെത്തിയ രോഗത്തോട് ധീരമായി പൊരുതി ഒടുവിൽ വിധിക്ക് കീഴടങ്ങിയ ലിനി പുതുശ്ശേരി എന്ന നഴ്സിനെയും നാം ഓർമിക്കേണ്ടതുണ്ട്. കേരളത്തിന്റെ ആരോഗ്യമന്ത്രാലയം നൽകിയ പിന്തുണയും സംരക്ഷണവും കരുതലും വളരെ വലുതാണ്. മെയ് 23 ആം തീയതി ഒരു ട്രാവൽ അഡ്വൈസറി ഇവർ തയ്യാറാക്കി. വടക്കൻ കേരളത്തിലേക്ക് പോകുന്ന യാത്രക്കാർക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു അത്. കൂടാതെ മലേഷ്യൻ ആരോഗ്യ മന്ത്രാലയത്തോട് നിപയുടെ പരിചരണത്തിനും മരുന്നിനും വേണ്ടി അഭ്യർത്ഥിക്കുകയും ചെയ്തു. മെയ് 25 ആം തീയതി" യുണൈറ്റഡ് അറബ് എമിറൈറ്റ്സി"ന്റെ ആരോഗ്യമന്ത്രാലയം, കേരളത്തിലേക്കുള്ള യാത്രകൾ മാറ്റി വയ്ക്കാനും നിപ നിയന്ത്രണ വിധേയമാകുന്നത് വരെ പഴങ്ങളും പച്ചക്കറികളും ഒഴിവാക്കാനും ജനങ്ങളോട് നിർദ്ദേശിച്ചു.ഇതിനിടെ മെയ് പതിമൂന്നാം തീയതി" നൂതന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടി"ന്റെ നിർമ്മാണം കേരളത്തിൽ ആരംഭിച്ചു.ഇത്തരം പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും മനസ്സാന്നിധ്യത്തി- ലൂടെയും കേരളം 2018 ജൂൺ പത്താം തീയതിയോടെ നിപയെ അതിജീവിച്ചു 2020 -ൽ ഇന്ന് കൂടുതൽ ഭീകരമായ ഒരു അന്തരീക്ഷമാണ് നാം നേരിടുന്നത്.രോഗം പിടിപെട്ടതിൽ പതിനാറിൽ ഒരാൾ മരണത്തിലേക്ക് എത്തിപ്പെടുന്ന അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. ഇന്നത്തെ സ്ഥിതിയിൽ നിന്നും കര കയറാൻ മനുഷ്യരാശി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു, കാരണം ഒരു നിശ്ചിത പ്രദേശത്തെയോ ഒരുവിഭാഗം ആൾക്കാരെയോ മാത്രമല്ല കോവിഡ് ബാധിച്ചിരിക്കുന്നത്.ലോകമെമ്പാടുമുള്ള മനുഷ്യർ ഇതിനെ ചെറുത്ത് നിൽക്കാൻ പരിശ്രമിക്കുകയാണ്. പ്രതീക്ഷ കൈവിടാതെഅതിജീവനത്തിന്റെ നാളുകൾ അതിജീവനം എന്നത് എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നാണ് .ഭൂമിയുടെ ഉല്പത്തി മുതൽ അനേകായിരം പരിവർത്തനങ്ങൾക്കും പരിണാമങ്ങളും വിധേയമായ ജീവിവർഗ്ഗം ജീവന് ഭീഷണിയാകുന്ന ഒട്ടനവധി പകർച്ചവ്യാധികളെയും നേരിടേണ്ടി വന്നവരാണ് . പതിനാലാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ പകുതിയോളം ജനതയെ ഇല്ലാതാക്കിയ "ബ്ലാക്ക്- ഡെത്ത് "എന്ന പ്ലേഗും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ന് മനുഷ്യരാശിയുടെ മേൽ വായുവിൽ തൂങ്ങിനിൽക്കുന്ന വാളുപോലെ ഭീഷണിയുയർത്തുന്ന കോവിഡ്19 ഉം നമ്മോട് ആവശ്യപ്പെടുന്നത് ഒന്നുതന്നെയാണ് -"പ്രതിരോധം അതിജീവനം". കേരളത്തിൻറെ ചരിത്രത്താളുകളിലും വ്യാധിയുടെയും മരണത്തി ന്റെയും മണം തങ്ങി നിൽക്കുന്നു. രണ്ടു വർഷങ്ങൾക്കു മുമ്പ് നാം നേരിടേണ്ടിവന്ന വലിയൊരു വിപത്ത് ആയിരുന്നു നിപ. നിപ ബാധിച്ച 19 ൽ 17 പേരും മരണത്തിന് കീഴടങ്ങി.ഇതിൽ 16 പേരിലേക്ക് രോഗം കടന്നുചെന്നത് മുഹമ്മദ് സാബിത് എന്ന നിപയുടെ ആദ്യ ഇരയിൽ നിന്നായിരുന്നു. 2018 മേയ് 2 മുതൽ ജൂൺ 10 വരെ കേരളം നിപ ഭീതിയിൽ വിറങ്ങലിച്ചു നിന്നു.ഇതിനിടെ കോഴിക്കോട്ടും മലപ്പുറത്തും ഉള്ള രണ്ടായിരത്തോളം ആളുകളെ നിരീക്ഷണത്തിൽ വച്ചു.കടമ നിർവഹിക്കുന്നതിനിടെ വിരുന്നിനെത്തിയ രോഗത്തോട് ധീരമായി പൊരുതി ഒടുവിൽ വിധിക്ക് കീഴടങ്ങിയ ലിനി പുതുശ്ശേരി എന്ന നഴ്സിനെയും നാം ഓർമിക്കേണ്ടതുണ്ട്. കേരളത്തിന്റെ ആരോഗ്യമന്ത്രാലയം നൽകിയ പിന്തുണയും സംരക്ഷണവും കരുതലും വളരെ വലുതാണ്. മെയ് 23 ആം തീയതി ഒരു ട്രാവൽ അഡ്വൈസറി ഇവർ തയ്യാറാക്കി. വടക്കൻ കേരളത്തിലേക്ക് പോകുന്ന യാത്രക്കാർക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു അത്. കൂടാതെ മലേഷ്യൻ ആരോഗ്യ മന്ത്രാലയത്തോട് നിപയുടെ പരിചരണത്തിനും മരുന്നിനും വേണ്ടി അഭ്യർത്ഥിക്കുകയും ചെയ്തു. മെയ് 25 ആം തീയതി" യുണൈറ്റഡ് അറബ് എമിറൈറ്റ്സി"ന്റെ ആരോഗ്യമന്ത്രാലയം, കേരളത്തിലേക്കുള്ള യാത്രകൾ മാറ്റി വയ്ക്കാനും നിപ നിയന്ത്രണ വിധേയമാകുന്നത് വരെ പഴങ്ങളും പച്ചക്കറികളും ഒഴിവാക്കാനും ജനങ്ങളോട് നിർദ്ദേശിച്ചു.ഇതിനിടെ മെയ് പതിമൂന്നാം തീയതി" നൂതന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടി"ന്റെ നിർമ്മാണം കേരളത്തിൽ ആരംഭിച്ചു.ഇത്തരം പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും മനസ്സാന്നിധ്യത്തി- ലൂടെയും കേരളം 2018 ജൂൺ പത്താം തീയതിയോടെ നിപയെ അതിജീവിച്ചു 2020 -ൽ ഇന്ന് കൂടുതൽ ഭീകരമായ ഒരു അന്തരീക്ഷമാണ് നാം നേരിടുന്നത്.രോഗം പിടിപെട്ടതിൽ പതിനാറിൽ ഒരാൾ മരണത്തിലേക്ക് എത്തിപ്പെടുന്ന അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. ഇന്നത്തെ സ്ഥിതിയിൽ നിന്നും കര കയറാൻ മനുഷ്യരാശി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു, കാരണം ഒരു നിശ്ചിത പ്രദേശത്തെയോ ഒരുവിഭാഗം ആൾക്കാരെയോ മാത്രമല്ല കോവിഡ് ബാധിച്ചിരിക്കുന്നത്.ലോകമെമ്പാടുമുള്ള മനുഷ്യർ ഇതിനെ ചെറുത്ത് നിൽക്കാൻ പരിശ്രമിക്കുകയാണ്. പ്രതീക്ഷ കൈവിടാതെ ലോകത്തോടൊപ്പം നമുക്കും പൊരുതാം.രോഗം പകരാനുള്ള എല്ലാ സാധ്യതകളെയും ഒഴിവാക്കാം.ഒരു ജീവനുള്ള മാംസപിണ്ഡത്തെ പോലെ ലോക്ക്ഡൗൺ തള്ളി നീക്കേണ്ടവരല്ല നമ്മൾ,നാം വീടിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ രോഗത്തെ ചെറുക്കണം. ഇടവിട്ടിടവിട്ട് 20 സെക്കൻഡ് ഓളം കൈ സോപ്പിട്ട് കഴുകുക, സാനിറ്റെെസർ ഉപയോഗിക്കുക, അവശ്യസാധനങ്ങൾക്കായി വെളിയിൽ പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ അനുസരിച്ച് നമുക്ക് ഈ നാളുകളിൽ അതിജീവിക്കാം.സ്വയരക്ഷ മറന്നുള്ള ആരോഗ്യ പ്രവർത്തകരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ത്യാഗനിർഭരമായ സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയം ആണ്."You are not stuck at home; You are safe at home". ഇത് എല്ലാവരുടെയും ആപ്തവാക്യം ആയിരിക്കട്ടെ.

നന്ദിതാ ഹരി
9 A ക്യാപ്റ്റൻ മെമ്മോറിയൽ വി എച്ച് എസ് എസ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 04/ 2024 >> രചനാവിഭാഗം - ലേഖനം