ശുചിത്വം

ഇന്ന് നമ്മുടെ നാട്ടിൽ പരിസര ശുചിത്വത്തിൻറെ കുറവ് മൂലം രോഗങ്ങൾ വർദ്ദിച്ച് വരികയാണ്.പത്രങ്ങൾ തുറന്ന് നോക്കിയാൽ വർദ്ദിച്ചു വരുന്ന പകർച്ച വ്യാധികളുടെ കണക്കുകളാണ് കാണുവാൻ കഴിയുന്നത്. അസുഖങ്ങൾ പടരുന്നു,ജനങ്ങൾ ഭീതിയിൽ ഇത്തരം വാർത്തകൾ ഉണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കണം. ഇതിനായി നാം ഓരോരുത്തരും ശുചിത്വം പാലിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊതുസ്ഥലങ്ങളിൽ ശുചിത്വം പാലിക്കണം. ആരോഗ്യ ബോധവത്ക്കരണങ്ങൾ നൽകണം വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിച്ച് നാം ജീവിച്ചാൽ നമ്മുടെ നാടും വൃത്തിയുള്ളതാവും.ഇതിനായി നമുക്ക് പരിശ്രമിക്കാം.

അദ്വൈത് കൃഷ്ണ
3 A ജോസഫൈൻ എൽ.പി.സ്ക്കൂൾ വേട്ടാംപാറ, എറണാകുളം,കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം