ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/രമണനും ശശിയും കൊറോണയും
രമണനും ശശിയും
രമണനും ശശിയും സുഹൃത്തുക്കളായിരുന്നു. അപൂർവമായി നടക്കുന്നതാണ് അവർക്കിടയിലും സംഭവിച്ചത്. അവർ ഒരേ ദിവസം ആണ് ജനിച്ചത്. അവർ ഇരുവരും നല്ല കുസൃതിക്കാരൻ ആയിരുന്നു. അവർ എപ്പോഴും നല്ലതുപോലെ ആലോചിച്ച് തീരുമാനമെടുക്കും. അവരുടെ ഓരോ പിറന്നാളും ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. ഇരുവരും സ്കൂളിൽ പോകാൻ തുടങ്ങി വിദ്യയുടെ ലോകത്തേക്ക് അവരുടെ ചുവടുവെപ്പ്. അങ്ങനെ വിദ്യാലയം എന്ന അക്ഷരക്ഷേത്രത്തിന്റെ ഒരംഗമായി. അങ്ങനെ അവർ നല്ലതുപോലെ പഠിച്ചു. പത്താംക്ലാസിൽ ആയി എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി നാടിൻറെ പൊന്നോമനകളായി. അവർ വലുതായി 18 വയസ്സായി. ഇരുവരും സയൻസ് ആയിരുന്നു പഠിച്ചത്. രണ്ടുപേർക്കും സയന്റിസ്റ്റ് ആകണമെന്നായിരുന്നു ആഗ്രഹം.രമണൻ ആഗ്രഹിച്ചത് ആസ്ട്രോഫിസിക്സും ശശി ആഗ്രഹിച്ചത് മൈക്രോബയോളജി യും ആണ് .അവർ പഠിച്ച് അവർ ആഗ്രഹിച്ച നിലയിലെത്തി. അവർക്ക് അതിനിടയിൽ കിട്ടിയ സുഹൃത്തായിരുന്നു മുകേഷ് .അവൻറെ ആഗ്രഹം ഗിന്നസ് താരം ആകണം എന്നായിരുന്നു. അവൻ ലോകമറിയുന്ന ഗിന്നസ് താരമായി മാറി. രമണനും ശശിയും ലോക പ്രശസ്ത ശാസ്ത്രജ്ഞൻ മാരായി. ശാസ്ത്രലോകത്തിന് അവർ ഇരുവരും വലിയ സംഭാവനകൾ നൽകി. ഒരു ദിവസം പത്രത്തിൽ രമണൻ കണ്ടു ചൈനയിൽ പുതിയൊരു രോഗം പൊട്ടിപ്പുറപ്പെട്ടു എന്ന്. അങ്ങനെ ആ രോഗം രാജ്യങ്ങൾ മുഴുവൻ കാർന്നു തിന്നാൻ തുടങ്ങി. ഓരോ നിമിഷത്തിൽ ലോകത്തിൽ രോഗ ബാധിതർ ഉണ്ടാവുന്നു. ഭേദം ആവുന്നവർ ഉണ്ടാകുന്നു രോഗം വന്ന മരിക്കുന്നവർ ഉണ്ടാവുന്നു. പിന്നീട് രമണനും ശശിക്കും കൊറോണ സ്ഥിരീകരിച്ചു. അവർക്ക് ചൈനയിലെ ഒരു വ്യാപാരി സമ്പർക്കത്തിലാണ് രോഗം വന്നത്. ഇരുവരും ഉടൻ ചികിത്സ നേടി. ആരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടില്ല.രമണനും ശശിക്കും രോഗം ഭേദമായി. വാർത്താ ചാനലുകളും പത്രപ്രവർത്തകരും ചോദിച്ചു രോഗം ഭേദമായതിനെ കുറിച്ച് എന്താണ് പറയാനുള്ളത്? അവർ ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ നാം തന്നെയാണ് രോഗം വരുന്നത് വൃത്തിഹീനമായി നടക്കുന്നു പറയുന്നത് കേൾക്കുന്നില്ല പ്രളയം വന്നപ്പോൾ മത്സ്യത്തൊഴിലാളികൾ നമ്മളെ സഹായിച്ചത് അറിയില്ലേ അതുപോലെ ജീവൻ പോയാലും രോഗികൾക്ക് വേണ്ടി ജീവിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ കഷ്ടപ്പാട് ഓർത്ത് നിർദ്ദേശങ്ങൾ അനുസരിക്കണം. ഇതിൽനിന്നും നാം മനസ്സിലാക്കണം അവർ പറയുന്നത് എന്താണെന്ന്. നാം തന്നെ രോഗം വരുത്തുന്നതും ഇല്ലാതാക്കുന്നത്. നാം ചെയ്യുന്ന പ്രവർത്തി നാം തന്നെ അനുഭവിക്കും
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ