ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/മനസ്സിലെ കുളിർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്സിലെ കുളിർമ്മകൾ

മനസ്സിലെ കുളിർമ്മകൾ
ഈശ്വര ജാലകങ്ങൾ അണി നിരന്നു
നിൽക്കുമ്പോൾ എൻ മനസ്സിലെ കുളിർമ്മകൾ
ആശങ്ക പുലർത്തുന്നു
ആകാശദീപത്തിന്റെ നക്ഷത്രവിളക്കുമായി
എൻ വീട്ടിലെ സന്ധ്യ എന്തു മനോഹരം
പുലർകാല ജീവിതമെൻ ആശങ്കാ ദീപത്തിൽ
തിളങ്ങി നിൽക്കുന്നു
മുന്നോട്ടുളള വഴികൾ കാട്ടിത്തരുന്നതിനായി
ഈശ്വരൻ കൺമുന്നിൽ എത്തുന്ന സമയമാണല്ലോ
രണ്ടാമത് ഒരിക്കൽ സ്കൂളിൻ പടി ചവിട്ടാൻ
സാധിച്ച ഞാനെന്തു ഭാഗ്യവാൻ
പഠിപ്പിന്റെ ജാലകങ്ങൾ ഒരിക്കലും മറക്കാത്ത
ജീവിതമാണല്ലോ എനിക്ക്
അടുത്തതെന്തെന്ന് ഈശ്വര നിശ്ചയമല്ലോ

 

വൈഷ്ണവ് വി എൻ
4B ജെ എം എൽ പി എസ് പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത