ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/നല്ല നാളേയ്ക്ക്

നല്ല നാളേയ്ക്ക്

നാം ജീവിയ്ക്കുന്ന ചുറ്റുപാടാണ് പരിസ്ഥിതി. ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാ വസ്തുക്കളും പരിസ്ഥിതിയിൽ ഉൾപ്പെടുന്നു.എന്നാൽ ഇന്ന് നമ്മുടെ പരിസ്ഥിതി ഒരുപാട് പ്രശ്നങ്ങളെ നേരിടുന്നുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ച് അവബോധം വരുത്തുവാനും അതിനെതിരെ പരിപാടികൾ നടപ്പിലാക്കുന്നതിനുമായി 1972 ജൂൺ 5 മുതലാണ് ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതിദിനം ആചരിയ്ക്കുന്നത്. അന്നേ ദിവസം സ്കൂളുകളിൽ വൃക്ഷത്തൈ വിതരണം, മരംനടീൽ, ബോധവല്ക്കരണ ക്ലാസുകൾ തുടങ്ങിയവ ലോകമെമ്പാടും നടത്താറുണ്ട്.പരിസ്ഥിതി നശീകരണം എന്നാൽ വൃക്ഷങ്ങൾ വെട്ടി നശിപ്പിയ്ക്കൽ, വയൽ നികത്തൽ, കുന്നുകൾ, പാറകൾ തുടങ്ങിയവ ഇടിച്ചുനിരത്തൽ, ജലാശയങ്ങളുടെ നശീകരണം, പ്ലാസ്റ്റിക് വേസ്റ്റുകൾ, വ്യവസായ ശാലകളിലെ പുക എന്നിവയെല്ലാം ഉൾപ്പെടുന്നതാണ്.പരിസ്ഥിതിയെ സംരക്ഷിയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഒരാൾ മാത്രം വിചാരിച്ചാൽ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ കഴിയില്ലെന്ന് പറയാനാകില്ല. കാരണം നമ്മൾ ഓരോരുത്തരും ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങൾ വലിയ മാറ്റത്തിനു കാരണമാകുന്നു. അതിനാൽ നമ്മൾ ഒരു വൃക്ഷത്തൈ എങ്കിലും നട്ടുപിടിപ്പിയ്ക്കുക, വയലുകൾ നികത്താതിരിയ്ക്കുക, ജല സംരക്ഷണം ഉറപ്പാക്കുക, ജലം പാഴാക്കാതിരിയ്ക്കുക, മലിനപ്പെടുത്താതിരിയ്ക്കുക, പ്ലാസ്റ്റിക്കിൻറെ ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക് വലിച്ചെറിയാതിരിയ്ക്കുക, എല്ലാ വീടുകളിലും പച്ചക്കറിക്കൃഷി നിർബന്ധമാക്കാം, വായുമലിനീകരണം തടയാം, വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാം.പ്രകൃതിയെ അമ്മയായി കണ്ട്, പ്രകൃതിമാതാവിനെ വരുംതലമുറയ്ക്കായി സംരക്ഷിയ്ക്കാം. പ്രകൃതിയുടെ മേലുള്ള മനുഷ്യൻറെ കടന്നുകയറ്റം അവസാനിപ്പിയ്ക്കാം.

ലക്ഷ്മി വിനു
3 ബി ജെ.എം.എൽ.പി.എസ് പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം