ജെ.ബി.എസ് വെൺമണി/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും
സന്തോഷത്തോടെ ജീവിക്കാൻ നാമെല്ലാം ആഗ്രഹിക്കുന്നു. എന്നാൽ പ്രകൃതിയുടെ നിലനിൽപ്പിന് നാശം വരുത്തിക്കൊണ്ട് മനുഷ്യൻ ഇന്ന് മുന്നേറുന്നു. കഴിഞ്ഞ വർഷം മണ്ണിടിഞ്ഞ് എത്രയോ ജീവനുകൾ ഇല്ലാതായി.റോഡുകൾ, വൻ കെട്ടിടങ്ങൾ എന്നിവയ്ക്കായി നമ്മുടെ മലയോര മേഖലകൾ ഇടിച്ച് നിരപ്പാക്കുന്നു. അനധികൃതമായി ക്വാറികൾ നടത്തുന്നു. നിലം നികത്തി ഫ്ലാറ്റുകളും മറ്റും കെട്ടുന്നതു കൊണ്ട് ജലത്തിന്റെ ഉറവിടങ്ങൾ ഇല്ലാതാവുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അമിത ഉപയോഗം നമ്മുടെ പ്രകൃതിയുടെ താളം തെറ്റിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ പ്രകൃതിയുടെ ആവാസവ്യവസ്ഥകളിലേക്ക് നമുക്ക് കടന്നു കയറാതിരിക്കം.
ഡയാന. എൽ
4 എ ഗവ.ജെബിഎസ് വെണ്മണി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം