വുഹാനിൽ നിന്നു വന്ന
കൊറോണ എന്നൊരു വൈറസ്
ലോകമാകെ പടർന്ന്
മനുഷ്യർക്ക് നാശം വിതച്ചുകൊണ്ട്
കളികൾ മാറ്റീടാം നമുക്ക്
കൃഷികൾ ചെയ്തീടാം
ജോലികൾ ചെയ്തീടാം നമുക്ക്
ആവും വിധത്തിൽ
കൊറോണക്കാലമല്ലേ കുഞ്ഞുങ്ങളേ
വീട്ടിലിരുന്നോളൂ
വീട്ടിലിരുന്നാലേ നമ്മളൊക്കെ
സുരക്ഷിതരാകൂ
മാസ്ക് ധരിക്കേണം
പിന്നെ കൈകൾ
നന്നായി കഴുകേണം
വ്യാജ വാർത്തകൾക്കായ്
കാതോർക്കാതെ നമ്മൾക്ക്
പ്രാർത്ഥിച്ചീടാം
നന്ദി പറഞ്ഞീടാം നമുക്കീ
ആരോഗ്യരംഗത്തെ
ഒന്നിച്ചു കൈകോർക്കാം
നമുക്കീ നാടിന്റെ നന്മക്കായ്