ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ തേങ്ങുന്ന പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
തേങ്ങുന്ന പുഴ

സ്വരരാഗ ധാരയായ് ഒഴുകുന്നു കല്ലോലം
അനശ്വര പ്രകൃതി തൻ വരദാനമായ്
ഒഴുകുന്നു നിലയ്ക്കാത്ത ഓളങ്ങളായിന്നു
മിഴിനീരു വാർക്കുന്ന ചോലയായി
ജീവോൽ പ്പത്തി തൻ കാരണമായവൾ
ജീവനായ് കേഴുന്നോരീ വേളയിൽ
ഭാരത സംസ്കാരം പൂത്തുതളിർത്തൊരു
വാഹിനി തടങ്ങളിന്നോർമ്മയായി
കളകളനാദത്താൽ പുഞ്ചിരി ച്ചൊഴുകിയ
നദിയും പുഴകളും മാഞ്ഞിടുമ്പോൾ
പുഴയുടെ രോദനം തേങ്ങലായ്ത്തീരുന്നു
ജീവിത മോഹങ്ങൾ പൊലിഞ്ഞിടുന്നു
മണ്ണിട്ടു നിമരുന്ന നിളയുടെ തീരത്ത്
രമ്യഹർമ്യങ്ങൾ ഉയർന്നിടുമ്പോൾ
ശീതളക്കാറ്റേറ്റു പാട്ടുകൾ പാടിയ
പാടങ്ങൾ നീരിനായ് കേണിടുന്നു
ഝഷങ്ങളെ താരാട്ടു പാടിയുറക്കിയ
ഓളങ്ങൾ ചാഞ്ചാടും ജലസഞ്ചയങ്ങളിൽ
ഉടുവസ്ത്രമുരിയുന്ന ഭക്തജനകോടികൾ
മാലിന്യ വർഷം ചൊരിഞ്ഞിടുന്നു
ബാല്യ കൗമാരങ്ങൾ ഓടിക്കളിച്ചൊരെൻ
മടിത്തട്ട് മണൽക്കയമായി ടുമ്പോൾ
പുഴയിൽ കുളിച്ചതും ചിപ്പികൾ തേടിയതും
കുളിരുള്ളൊരോർമ്മയായ് തെളിഞ്ഞിടുന്നു



 

Adwaith M Prasanth
9 A ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത