ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/മഴയിൽ മാഞ്ഞചിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
മഴയിൽ മാഞ്ഞചിത്രം

 പനിനീർ ചെടികൾ
 പൂക്കുന്ന കാലത്തിൽ
 കൈകോർത്തു നടന്നു നമ്മൾ രണ്ടും.
 മാവിൻ ചുവട്ടിൽ കിടന്ന
 കല്ലെറിഞ്ഞു നാം
 മാമ്പഴം നുണഞ്ഞു നടന്ന കാലം.
 ആരുമറിയാതെ രണ്ട് മനസ്സിലും
 തോന്നിയൊരിഷ്ടം അറിഞ്ഞില്ല നാം.
 ഇരുവരുമാ കുട്ടിക്കാലത്ത്
 ഓടി കളിച്ചതും ഓർക്കുന്നു ഞാനിന്നും
 അന്നൊരാ മഴയത്ത് വരച്ച ചിത്രങ്ങൾ
  ഇന്നീ മഴയത്ത് മാഞ്ഞുപോയി.
 അന്ന് അറിഞ്ഞില്ല മായുമാ ഓർമ്മകൾ
 ഇന്നീ മനസ്സിൻ ചിതൽ അഴിക്കുള്ളിൽ.
 ഒരിക്കലും മറക്കില്ല നിന്നെ ഞാൻ
 എന്നാൽ മാറിമറിഞ്ഞു പോയ് എല്ലാം.
 എന്നെ മറന്നു നീ പോയിടുന്നു
 ഓർക്കു നീ ഒരുവട്ടമെങ്കിലും
 നമ്മൾ കൈകോർത്തു നടന്നൊരാ പഴയ കാലം.
 ഓർക്കുക നീയും ഒരുവട്ടമെങ്കിലും
 നിനക്കും ഉണ്ടായിരുന്ന കുട്ടിക്കാലം.

അമൽ
10 D ജനാർദ്ദനപുരം എച്ച് എസ് എസ് ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത