ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

നിസ്വാർത്ഥമായ സാമൂഹിക നായകൻ .മുൻ കെ പി സി സി പ്രസിഡന്റ് .മലബാർ കലാപത്തിലെ ഇരകളെ സഹായിക്കാൻ നടത്തിയ നിരന്തര പരിശ്രമങ്ങളിലൂടെ ഉദാരമനസ്കരായ കസൂരി കുടുംബത്തെ കോഴിക്കോട്ടേക്ക് ആകര്ഷിപ്പിച്ചു .ജെ ഡി ടി ഇസ്ലാം എന്ന മഹാ പ്രസ്ഥാനത്തിന്റെ യഥാർത്ഥ കാരണഭൂതൻ .

മൗലാനാ അബ്ദുൽ കാദർ കസൂരി

മലബാർ കലാപത്തിലെ ഇരകൾ അനുഭവിക്കുന്ന ദുരിതങ്ങളെ ക്കുറിച്ചുള്ള മുഹമ്മദ് അബ്ദുൾറഹ്മാൻ സാഹിബിന്റെ ലേഖനങ്ങളും പ്രസംഗങ്ങളും ഒരു പഞ്ചാബ് കാരന്റെ ഹൃദയത്തെ ആഴത്തിൽ സ്വാധീനിച്ചു .മൗലാനാ അബ്ദുൽ കാദർ  കസൂരി എന്നാ ഈ ഉദാരമതിയായ സ്വതന്ത്ര സമര പ്രവർത്തകൻ കോഴിക്കോട്ട് എത്തി സ്ഥാപിച്ച അനാഥാലയമാണ് ഇന്ന് ജെ ഡി ടി ഇസ്ലാം എന്ന സ്ഥാപനമായി വളർന്നത് .

ഡോക്ടർ എസ എച്ച് അബ്ദുറഹ്മാൻ

മെഡിക്കൽ വിദ്യാഭ്യാസം നേടി ബ്രിട്ടീഷ് സായനയത്തിൽ സേവനം അനുഷ്‌ടിച്ച പഞ്ചാബ് സ്വദേശി ഹരണം സിങ് ആൺ പിന്നീട് ഡോക്ടർ ഹാമിദ് ഷാഫി അബ്ദുറഹ്മാൻ ആയി മാറുകയും മലബാർ കലാപത്തിലെ ഇരകൾക്ക് വേണ്ടി ആരംഭിച്ച ജെ ഡി ടി ഇസ്ലാം അനാഥശാലയുടെ ആദ്യ സെക്രെട്ടറി ആയി നിയമിതനാവുകയും ചെയ്യുന്നത് .പത്തിലധികം വര്ഷം ജെ ഡി ടി യെ നയിച്ച ഡോക്ടർ എച് എസ അബ്ദുറഹ്മാൻ പിന്നീട് ദീർഘകാലം വയനാട് പിണങ്ങോട് താമസിച്ചു .1983 ഫെബ്രുവരിയിൽ അന്തരിച്ചു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം